പത്തായക്കുന്ന്: കൂത്തുപറമ്പ് – പാനൂർ റോഡിൽ പത്തായക്കുന്ന് മേഖലയിൽ വാഹനാപകടങ്ങൾ പതിവാകുന്നു. റോഡിന് സമീപമായി ഓവുചാലിനു മുകളിൽ അശാസ്ത്രീയമായ സ്ലാബ് നിർമാണമാണ് അപകടങ്ങൾക്ക് കാരണമെന്ന് നാട്ടുകാർ പറയുന്നു. റോഡ് വികസനം നടക്കാത്തതിനാൽ പ്രദേശം ഇടുങ്ങിയ നിലയിലാണ്. ഇതിനാൽ കൊട്ടയോടിയിൽ നിന്നും പാത്തിപ്പാലത്ത് നിന്നും വേഗത്തിൽ എത്തുന്ന വാഹനങ്ങൾ പത്തായക്കുന്ന് ടൗണിൽ എത്തുമ്പോൾ അപകടത്തിൽ പെടുകയാണ്.
ഇന്നലെ മാത്രം 2 അപകടങ്ങളിലായി 6 പേർക്കു പരിക്ക് പറ്റി. സ്കൂട്ടർ ഓട്ടാറിക്ഷയുമായി കൂട്ടിയിടിച്ച് 4 പേർക്കും കാർ 2 സ്കൂട്ടറുകളിൽ ഇടിച്ച് 2 പേർക്കുമാണ് പരിക്കേറ്റത്. അപകടസാധ്യതാ മേഖലയായ ഇവിടെ സ്പീഡ് ബ്രേക്കർ സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
Most Read: ശ്രീനിവാസൻ കൊലക്കേസ്; രണ്ടുപേർ കൂടി പിടിയിൽ, അറസ്റ്റ് ഉടൻ








































