കൊല്ലം: വാളത്തുങ്കലില്‍ ഗൃഹനാഥന് ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു പരിക്കേല്‍പ്പിച്ചു. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ഭാര്യ രജി, മകള്‍ ആദിത്യ എന്നിവര്‍ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത്. ചൊവ്വാഴ്ച വൈകിട്ടോടെയാണ് സംഭവം. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ശതമാനം പൊള്ളലേറ്റ രജിയുടെ നില ഗുരുതരമാണ്
ലോട്ടറി വില്‍പ്പനശാലയില്‍ രജി ജോലിക്ക് പോയതിനാണ് ജയന് ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയ രോഗിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. വീടിന്റെ മതിലിനുമുകളില് നിന്ന് ജയന് എഴുതിയ ഒരു കത്തും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ജയന് ഒളിവിലാണ്.
Read also: കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു







































