ഭാര്യക്കും മകള്‍ക്കും നേരെ ആസിഡ് ആക്രമണം; ഗൃഹനാഥന്‍ ഒളിവില്‍

By Syndicated , Malabar News
Acid attack in kollam_Malabar news
Ajwa Travels

കൊല്ലം: വാളത്തുങ്കലില്‍ ഗൃഹനാഥന്‍  ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡ് ഒഴിച്ചു പരിക്കേല്‍പ്പിച്ചു. വാളത്തുങ്കുല്‍ സ്വദേശി ജയനാണ് ഭാര്യ രജി, മകള്‍ ആദിത്യ എന്നിവര്‍ക്ക് നേരെ  ആസിഡ് ആക്രമണം നടത്തിയത്. ചൊവ്വാഴ്‌ച വൈകിട്ടോടെയാണ് സംഭവം. രജിയെയും ആദിത്യയേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 40 ശതമാനം പൊള്ളലേറ്റ  രജിയുടെ നില ഗുരുതരമാണ്

ലോട്ടറി വില്‍പ്പനശാലയില്‍ രജി ജോലിക്ക് പോയതിനാണ് ജയന്‍ ആസിഡ് ആക്രമണം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. സംശയ രോഗിയാണ് ഇയാളെന്നും പൊലീസ് പറയുന്നു. വീടിന്റെ മതിലിനുമുകളില്‍ നിന്ന് ജയന്‍ എഴുതിയ ഒരു കത്തും കണ്ടെടുത്തിട്ടുണ്ട്. സംഭവത്തില്‍ ഇരവിപുരം പോലീസ് കേസെടുത്തു. ആക്രമണത്തിന് ശേഷം ജയന്‍  ഒളിവിലാണ്.

Read also: കൊല്ലം നീണ്ടകരയില്‍ ബോട്ടുകള്‍ കടലില്‍ അകപ്പെട്ടു

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE