കാസർഗോഡ്: പനയാൽ ജിഎൽപി സ്‌കൂളിന്റെ കൈയേറിയ ഭൂമി തിരിച്ചു പിടിക്കുന്നത് സംബന്ധിച്ചു ഉറപ്പ് നൽകിയതായി എംഎൽഎ സിഎച്ച് കുഞ്ഞമ്പു അറിയിച്ചു. വിദ്യാഭ്യാസ മന്ത്രി ഇത് സംബന്ധിച്ച് ഉറപ്പ് നൽകിയതായാണ് എംഎൽഎ അറിയിച്ചത്. ഇതിനായുള്ള നടപടികൾ ആരംഭിച്ചതായും എംഎൽഎ പറഞ്ഞു. സ്‌കൂളിന്റെ രണ്ട് ഏക്കറിലധികം സ്‌ഥലമാണ് തട്ടിയെടുത്തത്.
മൊത്തം 3.83 ഏക്കറോളം ഉണ്ടായിരുന്ന സ്‌ഥലത്തിന് പകരം നിലവിൽ 1.62 ഏക്കർ മാത്രമാണ് സ്‌കൂളിനുള്ളത്. ബാക്കിവരുന്ന 2.21 സ്‌ഥലമാണ് കൈയേറിയത്. സ്‌കൂളിന്റെ സ്‌ഥലം തട്ടിയെടുത്തത് സംബന്ധിച്ച് പിടിഎ ഭാരവാഹികൾ നിരവധി തവണ പരാതി നൽകിയിരുന്നെങ്കിലും നടപടി ഉണ്ടായിട്ടില്ലെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചു.
ഇതോടെയാണ് എംഎൽഎ വിഷയത്തിൽ ഇടപെട്ടത്. എംഎൽഎയുടെ ഇടപെടൽ ഉണ്ടായതോടെ നഷ്‌ടമായ ഭൂമി തിരിച്ചുപിടിക്കാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് സ്‌കൂൾ അധികൃതർ. 1981ലാണ് പനയാൽ ജിഎൽപി സ്‌കൂളിന്റെ പേരിൽ 3.83 ഏക്കർ സ്‌ഥലം പതിച്ച് നൽകിയത്.
Read Also: എടിഎം കവർച്ചാ കേസ് പ്രതി തൂങ്ങിമരിച്ച നിലയിൽ







































