പാലക്കാട്: എടിഎം കവർച്ചാ കേസ് പ്രതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പറളി സ്വദേശി അരുണിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലാണ് ഇയാൾ മരിച്ചത്. പറളി എസ്ബിഐ ബ്രാഞ്ചിലാണ് അരുൺ മോഷണശ്രമം നടത്തിയത്.
ഇതേതുടർന്ന് അറസ്റ്റിലായ അരുണിനെ കാലിന്റെ ശസ്ത്രക്രിയ ചെയ്യാനാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ കാവലിനുണ്ടായിരുന്ന രണ്ടു പോലീസുകാരുടെ കണ്ണുവെട്ടിച്ചാണ് അരുൺ ആത്മഹത്യ ചെയ്തതെന്നാണ് വിവരം.
Read Also: ജില്ലയിൽ കോവിഡ് രോഗികൾ കൂടി; ആശുപത്രികൾ നിറഞ്ഞു- പ്രതിസന്ധി