ഭാവി വരനൊപ്പമുള്ള ആദ്യ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച് തെന്നിന്ത്യന്‍ നായിക കാജല്‍ അഗര്‍വാള്‍. ഈ മാസം 30 ആം തീയതിയാണ് കാജലിന്റെയും ഗൗതം കിച്‌ലുവിന്റേയും വിവാഹം. വിവാഹത്തെ കുറിച്ച് നേരത്തെ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്ക് വച്ച താരം ഭാവി വരനൊപ്പമുള്ള ഫോട്ടോ ആദ്യമായാണ് പ്രേക്ഷകര്‍ക്ക് മുന്നില്‍ പങ്ക് വെക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ കാജലിന്റെ ബാച്ചിലര്‍ പാര്‍ട്ടിയുടെ ഫോട്ടോകള്‍ പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായിരുന്നു. ഇപ്പോഴിതാ ഭാവി വരനൊപ്പമുള്ള ഫോട്ടോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
കഴിഞ്ഞ മാസമായിരുന്നു താരത്തിന്റെ വിവാഹ നിശ്‌ചയം. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹത്തില്‍ അടുത്ത ബന്ധുക്കള്‍ മാത്രമായിരിക്കും പങ്കെടുക്കുക എന്നും താരം വ്യക്‌തമാക്കി. കോവിഡ് പശ്‌ചാത്തലത്തില്‍ അത്തരത്തില്‍ മാത്രമേ വിവാഹം നടത്താന്‍ സാധിക്കൂ എന്നും, എന്നിരുന്നാലും ഒരുമിച്ചു ജീവിതം തുടങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് താന്‍ എന്നും കാജല്‍ പറഞ്ഞു. ഈ മാസം 30 ആം തീയതി മുംബൈയില്‍ വച്ചാണ് വിവാഹ ചടങ്ങുകള്‍ നടക്കുക. ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ കാജല്‍ തെന്നിന്ത്യയില്‍ നിരവധി ചിത്രങ്ങളില്‍ വേഷമിട്ട് വിജയ നായിക ആകുകയായിരുന്നു.
Read also : മഞ്‌ജു പ്രധാന റോളില്‍; ‘നയന്‍ എംഎം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്ത്