കാബൂള്‍: അഫ്‌ഗാന്‍ സര്‍ക്കാരിന്റെ മാദ്ധ്യമ വിഭാഗം തലവനും പ്രസിഡണ്ട് അഷ്‌റഫ് ഘാനിയുടെ വക്‌താവുമായ ദവാ ഖാന്‍ മിന്‍പാല്‍ താലിബാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്‌ച പ്രാർഥനക്കിടെയാണ് ഇദ്ദേഹം കൊല്ലപ്പെട്ടതെന്ന് റോയിട്ടേഴ്‌സ് റിപ്പോർട് ചെയ്യുന്നു.
കഴിഞ്ഞ ദിവസം അഫ്‌ഗാന്‍ പ്രതിരോധ മന്ത്രി ബിസ്‍മില്ലാഹ് ഖാന്‍ മുഹമദിയുടെ വസതിക്ക് നേരെയും താലിബാൻ കാര്‍ബോംബ് ആക്രമണം നടത്തിയിരുന്നു. സംഭവസമയത്ത് മന്ത്രി വീട്ടില്‍ ഉണ്ടായിരുന്നില്ല. കാർ ബോംബ് ആക്രമണം നടത്തിയ സംഘത്തിലെ നാലുപേരെ കൊലപ്പെടുത്തിയതായി സുരക്ഷാസേന അറിയിച്ചു.
Read also: ജാർഖണ്ഡ് ജഡ്‌ജിയുടെ ദുരൂഹമരണം; സിബിഐക്കെതിരെ രൂക്ഷ വിമർശനവുമായി സുപ്രീം കോടതി







































