ന്യൂഡെല്‍ഹി: കര്‍ഷകര്‍ക്കെതിരെയുള്ള കേന്ദ്ര നിലപാടില്‍ പ്രതിഷേധിച്ച് എന്‍ഡിഎ വിടുന്നതായി ലോക് താന്ത്രിക് എംപി ഹനുമാന്‍ ബെനിവാള്‍. കര്‍ഷകര്‍ക്ക് എതിരെ നില്‍ക്കുന്നവരെ ഒരിക്കലും പിന്തുണക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ഷാജഹാന്‍പൂരില്‍ വെച്ച് നടന്ന യോഗത്തിന് ശേഷമാണ് എന്‍ഡിഎ സഖ്യമുപേക്ഷിക്കുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
നേരത്തെ കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് മൂന്ന് പാര്‍ലമെന്ററി കമ്മിറ്റികളില്‍ നിന്നും അദ്ദേഹം രാജിവെച്ചിരുന്നു. കര്‍ഷക സമരവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകാത്ത സാഹചര്യത്തിലാണ് രാജിവെക്കുന്നതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. കാര്‍ഷിക ബില്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ താനില്ലായിരുന്നെന്നും ഉണ്ടായിരുന്നെങ്കില്‍ ബില്‍ കീറിയെറിഞ്ഞേനേയെന്നും ബെനിവാള്‍ പറഞ്ഞിരുന്നു.
അതേസമയം മുന്‍ ലോക്‌സഭാ എംപിയും ബിജെപി നേതാവുമായ ഹരീന്ദര്‍ സിംഗ് ഖല്‍സെയും പാര്‍ട്ടി വിട്ടു. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തുന്ന കര്‍ഷകരോടും അവരുടെ കുടുംബത്തോടുമുള്ള സര്‍ക്കാരിന്റെയും പാര്‍ട്ടി നേതാക്കളുടെയും സമീപനങ്ങളില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ രാജി.
ഡെല്‍ഹിയുടെ അതിര്‍ത്തികളില്‍ നടക്കുന്ന കര്‍ഷക സമരം ഒരു മാസം പിന്നിടുകയാണ്. വ്യാഴാഴ്‌ച രാഷ്‍ട്രപതി രാംനാഥ് കോവിന്ദിനെ സന്ദര്‍ശിച്ച രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള സംഘം പുതിയ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഇടപെടണമെന്ന് അഭ്യര്‍ഥിച്ചിരുന്നു.
നിലവില്‍ മഹാരാഷ്‌ട്രയില്‍ നിന്നുള്ള കര്‍ഷകര്‍ കൂടി ഡെല്‍ഹിയില്‍ സമരത്തില്‍ പിന്തുണ പ്രഖ്യാപിച്ചെത്തിയതോടെ ഡെല്‍ഹി-ജയ്‌പൂർ ദേശീയപാതയിലെ ഗതാഗതം പൂര്‍ണ്ണമായും നിലച്ചു. കൂടാതെ ഡിസംബര്‍ 30ആം തീയതി ഡെല്‍ഹിയുടെ അതിര്‍ത്തികളിലൂടെ ഡെല്‍ഹിക്ക് ചുറ്റും മാര്‍ച്ച് നടത്താനുള്ള തീരുമാനത്തിലാണ് കര്‍ഷക സംഘടനകള്‍
Read also: കർഷക സമരം; ബിജെപി നേതാവ് പാർട്ടി വിട്ടു








































