കോട്ടയം: കെപിസിസി അധ്യക്ഷ സ്ഥാനത്തേക്ക് താനില്ലെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെപിസിസി അധ്യക്ഷനെ എഐസിസി തീരുമാനിക്കും. പരാജയത്തിന്റെ കാര്യങ്ങൾ പരിശോധിച്ച്, തിരുത്തി എല്ലാവരുടെയും സഹകരണത്തോടെ യുഡിഎഫ് മുന്നോട്ട് പോകുമെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ട വിഡി സതീശന് എല്ലാ പിന്തുണയും നല്‍കുമെന്നും ഉമ്മൻ ചാണ്ടി കൂട്ടിച്ചേർത്തു.
നിലവിൽ പാർട്ടി ഏറെ വെല്ലുവിളികൾ നിറഞ്ഞ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നതെന്നും തോൽവികളിൽ നിന്നും കരകയറി തിരിച്ചു വരാനായി വിഡി സതീശന് പിന്നിൽ എല്ലാവരും ഒരേ മനസോടെ അണിനിരക്കണമെന്ന് രമേശ് ചെന്നിത്തലയും നേരത്തെ വ്യക്തമാക്കിയിരുന്നു.
Read also: വനിതാ ജീവനക്കാരിയെ അപമാനിച്ചു; സിഐക്കെതിരെ പരാതി







































