തിരുവനന്തപുരം: കൈക്കൂലി ആരോപണത്തിൽ മുൻ ഉപ്പുതറ ഇൻസ്പെക്ടറും എസ്ഐയും ഉൾപ്പടെ മൂന്ന് പേർക്ക് സസ്പെൻഷൻ. കള്ളനോട്ട് കേസ് ഒതുക്കി തീർക്കാൻ കൈക്കൂലി വാങ്ങിയെന്നായിരുന്നു ആരോപണം. ഇതിനെ തുടർന്ന് മുൻ ഉപ്പുതറ ഇൻസ്പെക്ടർ എസ്എം റിയാസിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തിരുന്നു. നിലവിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസ് ഇൻസ്പെക്ടർ ആണ് ഇദ്ദേഹം.
ഇതിന് പിന്നാലെയാണ് ഇതേ കേസിൽ ഉപ്പുതറ എസ്ഐ ചാർലി തോമസ്, ഉപ്പുതറ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫിസറായ ടോണീസ് തോമസ് എന്നിവരെയും അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തിരിക്കുന്നത്. കൈക്കൂലി ആരോപണത്തിൽ വിജിലൻസിന്റെ അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സംസ്ഥാന പോലീസ് മേധാവി അനിൽ കാന്തിന്റേതാണ് ഉത്തരവ്.
മൂന്ന് പേർക്കെതിരെയും കൂടുതൽ അന്വേഷണം നടത്താനും ശുപാർശയുണ്ട്. ഇടുക്കി ഡിവൈഎസ്പിക്കാണ് അന്വേഷണ ചുമതല.
Also Read: കൊലക്കേസ് പ്രതി ജയിൽ ചാടിയ സംഭവം; അസിസ്റ്റന്റ് പ്രിസൺ ഓഫിസർക്ക് സസ്പെൻഷൻ







































