ബദാം കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്ക്കും അറിയാം. അതുപോലെ തന്നെ, പ്രോട്ടീൻ, വിറ്റാമിനുകള്‍, ഫൈബർ തുടങ്ങിയവ ധാരാളം അടങ്ങിയതും പലതരം ഉപയോഗങ്ങൾക്ക് പേരുകേട്ടതുമാണ് ആൽമണ്ട് ഓയില്‍ അഥവാ ബദാം എണ്ണ. ചര്‍മവും മുടിയും സംരക്ഷിക്കാൻ ഒരുപോലെ നല്ലതാണ് ബദാം. ആൽമണ്ട് ഓയിൽ ഉപയോഗിച്ചാലുള്ള ആരോഗ്യഗുണങ്ങളെ കുറിച്ചറിയാം.
മുഖക്കുരുവിനെ തടയുന്നു
മുഖക്കുരു കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പരിഹാരമാണ് ആല്‍മണ്ട് ഓയില്‍. ഓയിൽ മുഖത്ത് പുരട്ടിയ ശേഷം 10 മിനുട്ട് മസാജ് ചെയ്യുക. ഇങ്ങനെ ചെയ്യുന്നത് മുഖക്കുരുവിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാന്‍ സഹായിക്കുന്നു.
സണ്‍ടാന്‍ അകറ്റാം
വെയിലേൽക്കുന്നത് കാരണം ചർമത്തിൽ ഉണ്ടാവുന്ന കരുവാളിപ്പ് തടയാൻ ബദാമിൽ അടങ്ങിയിട്ടുള്ള സംയുക്തങ്ങൾ സഹായിക്കും. ഒരു ടീസ്പൂൺ ബദാം ഓയിലിൽ അല്പം നാരങ്ങ നീര് മിക്സ് ചെയ്ത് മുഖത്തിടുക. ഇത് ചര്‍മത്തിലെ കരുവാളിപ്പ് ഇല്ലാതാക്കുന്നു.
ചൊറിച്ചിലിന് പരിഹാരം
ചര്‍മ്മത്തില്‍ ഉണ്ടാവുന്ന ചൊറിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും ബദാം ഓയില്‍ ഒരു പരിഹാര മാർഗമാണ്. ഇതിൽ അടങ്ങിയിട്ടുള്ള സിങ്കാണ് ചര്‍മ്മത്തിലെ അലര്‍ജിയും ചൊറിച്ചിലും ഇല്ലാതാക്കുന്നത്. മാത്രമല്ല പാര്‍ശ്വഫലങ്ങള്‍ ഒന്നും തന്നെയില്ല എന്നതാണ് മറ്റൊരു കാര്യം.
കണ്ണിന് ചുറ്റുമുള്ള കറുത്തപാട് അകറ്റാം
കണ്ണിന് താഴെയുള്ള കറുത്ത പാടുകൾ ഏവർക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നം തന്നെയാണ്. ഇവ അകറ്റാനും ആല്‍മണ്ട് ഓയില്‍ ഏറെ ഫലപ്രദമാണ്. ആല്‍മണ്ട് ഓയില്‍ ഒരു പഞ്ഞിയില്‍ എടുത്ത് കണ്ണിന് താഴെ വയ്ക്കുക. ഇത് ഡാര്‍ക്ക് സര്‍ക്കിള്‍സ് ഇല്ലാതാക്കി ചര്‍മ്മത്തിന് നല്ല തിളക്കവും നിറവും നല്കുന്നു.
Read more: പാദങ്ങളുടെ സംരക്ഷണത്തിന് ഇക്കാര്യങ്ങൾ മറക്കരുത്; ചെരുപ്പ് തിരഞ്ഞെടുക്കുമ്പോൾ ഓർക്കാം ഇവ







































