ന്യൂഡെൽഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ജമ്മു കശ്‌മീർ സന്ദർശിക്കും. കത്വയിൽ ഭീകരവിരുദ്ധ പ്രവർത്തനങ്ങൾ തുടരുന്ന പശ്‌ചാത്തലത്തിലാണ് സന്ദർശനം. ഉന്നത ഉദ്യോഗസ്‌ഥരുമായി അമിത് ഷാ കൂടിക്കാഴ്‌ച നടത്തും. കത്വ ജില്ലയിൽ ഭീകരരും പോലീസും തമ്മിൽ വൻ ഏറ്റുമുട്ടൽ ഉണ്ടായിരുന്നു.
വെടിവെപ്പിൽ മൂന്ന് ഭീകരരെ വധിക്കുകയും മൂന്ന് പോലീസ് ഉദ്യോഗസ്‌ഥർ വീരമൃത്യു വരിക്കുകയും ചെയ്‌തിരുന്നു. പാകിസ്‌ഥാൻ ആസ്‌ഥാനമായുള്ള ജെയ്‌ഷെ-ഇ-മുഹമ്മദ് (ജെഇഎം) സംഘടനയിൽപ്പെട്ട തീവ്രവാദികൾക്കായി ജമ്മു കശ്‌മീരിൽ പോലീസിന്റെ നേതൃത്വത്തിൽ നടന്ന തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഒരുദിവസം നീണ്ടുനിന്ന വലിയ ഏറ്റുമുട്ടലാണ് മേഖലയിൽ ഉണ്ടായത്. വലിയ രീതിയിൽ വെടിവെപ്പും സ്‌ഫോടനങ്ങളും ഉണ്ടയാതായി ഉദ്യോഗസ്‌ഥർ പറഞ്ഞു. രാജ്ബാഗിലെ ഘാട്ടി ജൂത്താന പ്രദേശത്തെ ജാഖോല ഗ്രാമത്തിന് സമീപമാണ് ഏറ്റുമുട്ടൽ നടന്നത്. ഏകദേശം അഞ്ചു ഭീകരർ ഉൾപ്പെടുന്ന ഒരു സംഘവുമായി ഉണ്ടായ ഏറ്റുമുട്ടലിൽ മൂന്നുപേരെ വധിച്ചു. ബാക്കിയുള്ളവർക്കായി തിരച്ചിൽ തുടരുകയാണ്.
Most Read| രണ്ടാം ഭാര്യയുടെ പ്രേതത്തെ പേടി, 36 വർഷമായി സ്‌ത്രീ വേഷം കെട്ടി ജീവിക്കുന്ന പുരുഷൻ