കൊൽക്കത്ത: രാജ്യത്ത് പൗരത്വ നിയമം നടപ്പാക്കുന്നതിൽ നിന്ന് സർക്കാർ പിൻമാറിയിട്ടില്ല എന്ന് പിന്നോട്ടില്ലെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ. രണ്ടു ദിവസത്തെ സന്ദർശനത്തിന് ബംഗാളിൽ എത്തിയ അമിത് ഷാ മമത ബാനർജിയെ രൂക്ഷമായ ഭാഷയിൽ കുറ്റപ്പെടുത്തി. പൗരത്വ നിയമം വളരെ വേഗത്തിൽ രാജ്യത്ത് നടപ്പാക്കുമെന്നും പദ്ധതിയിൽ നിന്നും കേന്ദ്ര സർക്കാർ പിന്നോട്ട് പോകില്ലെന്നും അമിത് ഷാ കൂട്ടിചേർത്തു.
‘പൗരത്വ ഭേദഗതി നിയമത്തിന്റെ കാര്യത്തിൽ പിന്നോട്ടില്ല. പാകിസ്‌ഥാൻ, ബംഗ്ളാദേശ്, അഫ്ഗാനിസ്‌ഥാൻ എന്നീ മുസ്‌ലിം ഇതര ന്യൂനപക്ഷങ്ങൾക്ക് ഇന്ത്യൻ പൗരത്വം നൽകുന്നതിന് സൗകര്യമൊരുക്കുന്ന സിഎഎ 2019 ഡിസംബർ 11 ന് പാർലമെന്റ് പാസാക്കുകയും ബില്ലിന് അടുത്ത ദിവസം തന്നെ രാഷ്‍ട്രപതിയുടെ അനുമതി ലഭിക്കുകയും ചെയ്‌തിരുന്നു. എന്നാൽ സിഎഎക്ക് (CAA) കീഴിലുള്ള നിയമങ്ങൾ ഇതുവരെ രൂപീകരിച്ചിട്ടില്ല എന്നതിനാൽ നിയമം ഇതുവരെ നടപ്പാക്കിയിട്ടില്ല. പുതിയ നിയമം കൊണ്ട് ആർക്കും നീതി ലഭിക്കാതിരിക്കില്ല. എല്ലാവർക്കുമൊപ്പം എല്ലാവർക്കും വികസനമെന്നതാണ് മോദി സർക്കാരിന്റെ നയം”- അമിത് ഷാ പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ബംഗാളിലേക്കുള്ള അദ്ദേഹത്തിന്റെ ആദ്യ യാത്രയാണിത്. ബംഗാളിൽ പ്രചാരണത്തിന് നേതൃത്വം നൽകിയത് അമിത് ഷായായിരുന്നു. എന്നാൽ ബിജെപിക്ക് പിടിച്ചു നിൽക്കാൻ സാധിച്ചിരുന്നില്ല. അതിനാൽത്തന്നെ എല്ലാ സംസ്‌ഥാനങ്ങളിലും പാര്‍ട്ടിയെ ശക്‌തമാക്കാനാണ് ശ്രമം.
Read Also: കൈക്കൂലി; അസിസ്‌റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിൽ







































