കൊച്ചി: കൊച്ചിയിലും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇടപ്പള്ളിയിൽ താമസിക്കുന്ന ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗി നിലവിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്. സാമ്പിൾ വിദഗ്ധ പരിശോധനയ്ക്ക് അയച്ചു. ആരോഗ്യനില തൃപ്തികരമാണെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
കഴിഞ്ഞദിവസം കൊല്ലം പാലത്തറ സ്വദേശിയായ 65-കാരൻ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിൽസയിലിരിക്കെ മരിച്ചിരുന്നു. സംസ്ഥാനത്ത് ഒക്ടോബറിൽ 65 പേർക്ക് രോഗം സ്ഥിരീകരിക്കുകയും 12 പേർ മരിക്കുകയും ചെയ്തു. ഇതുവരെയുള്ള ഏറ്റവും ഉയർന്ന രോഗനിരക്കാണ് ഒക്ടോബറിൽ റിപ്പോർട് ചെയ്തത്.
സംസ്ഥാനത്ത് വലിയ ആശങ്കയാണ് അമീബിക് മസ്തിഷ്ക ജ്വരം സൃഷ്ടിച്ചിരിക്കുന്നത്. ആരോഗ്യവകുപ്പ് വലിയ പ്രതിരോധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ടെങ്കിലും മരണനിരക്ക് വർധിക്കുന്നത് പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. പല കേസുകളിലും രോഗബാധയുടെ ഉറവിടം കണ്ടെത്താൻ കഴിയാത്തത് ആശങ്കയാവുകയാണ്.
Most Read| ഈ പോത്തിന്റെ വില കേട്ടാൽ ഞെട്ടും; പത്ത് ബെൻസ് വാങ്ങിക്കാം!






































