കൊച്ചി: വോട്ടിങ് യന്ത്രത്തിലെ പേരിലെ ഇനീഷ്യൽ മാറ്റണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എൻഡിഎ സ്ഥാനാർഥി നൽകിയ അപേക്ഷ വരണാധികാരി തള്ളി. വോട്ടിങ് യന്ത്രത്തിലെ അഞ്ജലി പിവി എന്ന പേരിന് പകരം അഞ്ജലി നായർ എന്നാക്കി മാറ്റാനായിരുന്നു അപേക്ഷ.
തിരഞ്ഞെടുപ്പ് പ്രക്രിയ തുടങ്ങിയ സാഹചര്യത്തിൽ ഇനി സ്ഥാനാർഥി പട്ടികയിൽ മാറ്റം വരുത്താനാകില്ലെന്ന് വ്യക്തമാക്കിയത് തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലം വരണാധികാരി അപേക്ഷ തള്ളിയത്. എൻഡിഎ സ്ഥാനാർഥിയുടെ അപേക്ഷ പരിഗണിക്കാൻ ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. തുടർന്ന് ഇന്ന് രാവിലെ 11ന് അഞ്ജലി നായർ വരണാധികാരിക്ക് മുമ്പാകെ ഹാജരായിരുന്നു.
ആവശ്യം വരണാധികാരി തള്ളിയതോടെ സ്ഥാനാർഥി പട്ടികയിലും വോട്ടിങ് യന്ത്രത്തിലും ഇനി അഞ്ജലി പിവി എന്നായിരിക്കും ഉണ്ടാവുക. മാർച്ച് 28ന് നടന്ന കരട് ബാലറ്റ് പരിശോധനയിൽ സ്ഥാനാർഥിയോ പ്രതിനിധിയെ എതിർപ്പുകൾ അറിയിച്ചിട്ടില്ല. ഹോം വോട്ടിങ് ആരംഭിച്ചതിന്റെ പിറ്റേന്ന് മാർച്ച് 31ന് മാത്രമാണ് സ്ഥാനാർഥി പേര് മാറ്റുന്നതിന് രേഖാമൂലം അപേക്ഷ നൽകിയത്.
വോട്ടിങ് പ്രക്രിയ ആരംഭിച്ചുകഴിഞ്ഞ പശ്ചാത്തലത്തിൽ ബാലറ്റിലെ പേര് മാറ്റുന്നത് പ്രായോഗികമല്ലെന്നും വരണാധികാരി വ്യക്തമാക്കി. അതേസമയം, പേര് മാറ്റാത്തത് തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകില്ലെന്ന് അഞ്ജലി പ്രതികരിച്ചു.
Most Read| താറാവിന്റെ വയറ്റിൽ നിന്ന് കിട്ടിയത് സ്വർണം; അമ്പരന്ന് നാട്ടുകാർ






































