ശബരിമലയിൽ ഇനിമുതൽ സദ്യ; മാസ്‌റ്റർ പ്ളാൻ നടപടികൾ വേഗത്തിലാക്കും

ഡിസംബർ 18ന് ബോർഡും മാസ്‌റ്റർ പ്ളാൻ കമ്മിറ്റിയും തമ്മിൽ ചർച്ച നടത്തും. 26ന് മാസ്‌റ്റർ പ്ളാൻ ഹൈപ്പവർ കമ്മിറ്റിയും ചേരും.

By Senior Reporter, Malabar News
Sabarimala Revenue Crossed 14 Crores Now
Ajwa Travels

തിരുവനന്തപുരം: ശബരിമലയിൽ എത്തുന്ന അയ്യപ്പ ഭക്‌തർക്ക് അന്നദാനത്തിന് ഇനിമുതൽ വിഭവസമൃദ്ധമായ സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡണ്ട് കെ. ജയകുമാർ. പായസവും പപ്പടവും അച്ചാറും സഹിതമുള്ള സദ്യയായിരിക്കും നൽകുക. ഇപ്പോൾ നൽകുന്ന പുലാവും സാമ്പാറും ഇനിയുണ്ടാകില്ല. പന്തളത്തെ അന്നദാനം മെച്ചപ്പെടുത്താൻ തീരുമാനിച്ചുവെന്നും ജയകുമാർ പറഞ്ഞു.

ശബരിമല വികസനം ഉറപ്പാക്കാനായി മാസ്‌റ്റർ പ്ളാൻ നടപ്പാക്കാനുള്ള നടപടികൾ ത്വരിതഗതിയിലാക്കും. ഡിസംബർ 18ന് ബോർഡും മാസ്‌റ്റർ പ്ളാൻ കമ്മിറ്റിയും തമ്മിൽ ചർച്ച നടത്തും. 26ന് മാസ്‌റ്റർ പ്ളാൻ ഹൈപ്പവർ കമ്മിറ്റിയും ചേരും. അടുത്ത വർഷത്തെ മണ്ഡലകാല സീസണുള്ള ഒരുക്കം ഫെബ്രുവരി ഒന്നിന് തന്നെ ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും ജയകുമാർ പറഞ്ഞു.

Most Read| കടമക്കുടിയിൽ യുഡിഎഫ് സ്‌ഥാനാർഥിയില്ല; എൽസി ജോർജിന്റെ ഹരജി തള്ളി ഹൈക്കോടതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE