പാലക്കാട്: മണ്ണാര്‍ക്കാട് അധ്യാപകനെ സോഡാ കുപ്പികൊണ്ട് തലക്കടിച്ച് പരിക്കേല്‍പ്പിച്ച് പൂര്‍വ വിദ്യാര്‍ഥി. അലനല്ലൂരിലാണ് സംഭവം. കൂമന്‍ചിറ നിസാറാണ് അധ്യാപകനെ ആക്രമിച്ചത്. പഠിക്കുന്ന കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണം.
അലനല്ലൂര്‍ വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ അധ്യാപകന്‍ കെഎ അബ്‌ദുള്‍ മനാഫിനാണ് മര്‍ദനമേറ്റത്. ഇദ്ദേഹം മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലാണ്.
കഴിഞ്ഞ ദിവസം രാത്രിയോടെ അലനല്ലൂര്‍ ചന്തപ്പടിയില്‍ നില്‍ക്കുമ്പോള്‍ നിസാർ സോഡാകുപ്പി കൊണ്ട് അബ്‌ദുള്‍ മനാഫിന്റെ തലയ്‌ക്ക് അടിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ് നിലത്തുവീണ മനാഫിനെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. യാതൊരുവിധ പ്രകോപനവും ഇല്ലാതെയായിരുന്നു മര്‍ദ്ദനമെന്ന് മനാഫ് പറഞ്ഞു
സംഭവത്തില്‍ നിസാറിനെ നാട്ടുകല്‍ പോലീസ് അറസ്‌റ്റ് ചെയ്‌തു. ഹൈസ്‌കൂള്‍ കാലത്ത് അധ്യാപകന്‍ ശിക്ഷിച്ചതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് പോലിസ് പറയുന്നു, പ്രതിക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.
Most Read: തിരഞ്ഞെടുപ്പിലെ കനത്ത തോൽവി; സോണിയ, രാഹുൽ, പ്രിയങ്ക രാജിവെക്കും?








































