കോഴിക്കോട്: ലോക ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി ബോധവൽക്കരണ സംഗമം നടത്തി. കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെയും, മോചനം മദ്യ-മയക്കുമരുന്ന്-ലഹരി വർജ്‌ജന സമിതിയുടെയും സംയുക്‌ത ആഭിമുഖ്യത്തിലാണ് പഴയ കോർപറേഷൻ ഓഫിസിനു മുന്നിലെ ഗാന്ധി പ്രതിമക്ക് സമീപം സംഗമം സംഘടിപ്പിച്ചത്.
വളർന്നു വരുന്ന വിദ്യാർഥി-യുവതലമുറയെ ഈ ഭവിഷ്യത്തിൽനിന്ന് രക്ഷിക്കാൻ ബോധപൂർവമായ ഇടപെടൽ വേണമെന്നും ലഹരി വിരുദ്ധ ബോധവൽക്കരണം പാഠ്യപദ്ധതിയുടെ ഭാഗമാക്കാൻ സർക്കാർ നടപടി എടുക്കണമെന്നും സംഗമം ആവശ്യപ്പെട്ടു.
കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തിയ സംഗമം കെപിസിസി മൈനോറിറ്റി ഡിപ്പാർട്മെന്റ് സംസ്‌ഥാന കോ-ഓർഡിനേറ്റർ നിസാർ ഒളവണ്ണ ഉൽഘാടനം ചെയ്‌തു. ജില്ലാ ചെയർമാൻ ടികെ മിജാസ് അധ്യക്ഷത വഹിച്ചു. സംസ്‌ഥാന വൈസ് ചെയർമാൻ എംകെ ബീരാൻ പ്രതിജ്‌ഞ ചൊല്ലിക്കൊടുത്തു. കോർപറേഷൻ കൗൺസിലർ അൽഫോൺസാ മാത്യു, സി അബ്‌ദുനാസർ ഖാൻ, കെവി ആലികോയ, കെസി അബ്‌ദുറസാഖ്, പികെ ജരീർ, കെവിടി ജലാലുദ്ധീൻ എന്നിവർ പ്രസംഗിച്ചു.
Read also: മൂന്നാം തരംഗം നേരിടാൻ തയ്യാറെടുപ്പ്; ജില്ലയിൽ കോവിഡ് അവലോകന യോഗം ചേർന്നു




































