ഇന്ത്യൻ വനിതാ ക്രിക്കറ്റിലെ അൽഭുത പ്രതിഭ ജുലാൻ ഗോസ്വാമിയുടെ ജീവിതം സിനിമയാകുന്നു. ‘ചക്‌ദ എക്‌സ്‌പ്രസ്’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൽ അനുഷ്‌ക ശർമയാണ് നായിക. നെറ്റ്ഫ്ളിക്‌സിലൂടെയാകും ചിത്രം റിലീസ് ചെയ്യുക.
ക്ളീൻ സ്ളേറ്റ് ഫിലിംസിന്റെ ബാനറിൽ അനുഷ്‌ക ശർമ തന്നെയാണ് ചിത്രം നിർമിക്കുന്നത്. പ്രോസിത് റോയ് ആണ് സംവിധാനം. ഷാരൂഖ് ഖാൻ ചിത്രം ‘സീറോ’യുടെ റിലീസ് കഴിഞ്ഞ് മൂന്ന് വർഷങ്ങൾക്കു ശേഷം എത്തുന്ന അനുഷ്‌ക ചിത്രം കൂടിയാണിത്.
‘ഇത് വളരെ സവിശേഷമായ ഒരു സിനിമയാണ്, കാരണം ഇത് ഒരു വലിയ ത്യാഗത്തിന്റെ കഥയാണ്. മുൻ ഇന്ത്യൻ ക്യാപ്റ്റൻ ജുലൻ ഗോസ്വാമിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഒരുക്കുന്ന ചക്‌ദ എക്‌സ്‌പ്രസ്, വനിതാ ക്രിക്കറ്റിന്റെ ലോകത്തേക്ക് കണ്ണു തുറക്കുന്ന ചിത്രമാണ്.
ഒരു ക്രിക്കറ്റ് താരമാകാനും ആഗോള വേദിയിൽ തന്റെ രാജ്യത്തിന് അഭിമാനം നൽകാനും ജുലൻ തീരുമാനിച്ച സമയം കായികരംഗത്തെ കുറിച്ച് ചിന്തിക്കാൻ പോലും സ്‌ത്രീകൾക്ക് സാധിക്കാതിരുന്ന സമയമായിരുന്നു. ഈ സിനിമ അവരുടെ അവരുടെ ജീവിതത്തെയും വനിതാ ക്രിക്കറ്റിനെയും രൂപപ്പെടുത്തിയ നിരവധി സംഭവങ്ങളുടെ നാടകീയമായ പുനരാഖ്യാനമാണ്’, ചിത്രത്തിന്റെ പ്രമോ പങ്കുവച്ച് അനുഷ്‌ക കുറിച്ചു.
It is a really special film because it is essentially a story of tremendous sacrifice. Chakda Xpress is inspired by the life and times of former Indian captain Jhulan Goswami and it will be an eye-opener into the world of women’s cricket. pic.twitter.com/eRCl6tLvEu
— Anushka Sharma (@AnushkaSharma) January 6, 2022
Most Read: ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം