ചർമ സംരക്ഷണം; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

By News Bureau, Malabar News
Ajwa Travels

തിളങ്ങുന്ന ചര്‍മം ആരോഗ്യകരമായ ജീവിത ശൈലിയുടെ അടയാളം കൂടിയാണ്. ചര്‍മ സംരക്ഷണത്തിന് നാം പല തരത്തിലുള്ള രീതികള്‍ പിന്തുടരുന്നവരായിരിക്കും. എന്നാല്‍ വിവിധ ചര്‍മരോഗങ്ങള്‍ക്ക് കാരണമാകുന്ന കാര്യങ്ങള്‍ എന്താണെന്ന് ആദ്യം മനസിലാക്കേണ്ടതുണ്ട്. നമ്മുടെ ചര്‍മത്തിന്റെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന നിരവധി ഘടകങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.

സൂര്യപ്രകാശം

ചര്‍മത്തിന്റെ ഹൈപ്പര്‍ പിഗ്‌മെന്റേഷന് കാരണമാകുന്ന റേഡിയേഷനുകളുടെ ഒരു കൂട്ടമാണ് സൂര്യപ്രകാശം. ഈ പ്രശ്‌നത്തിന് അള്‍ട്രാ വയലറ്റ് എ രശ്‌മികള്‍, ഇന്‍ഫ്രാറെഡ് രശ്‌മികള്‍ എന്നിവയൊക്കെ വില്ലനാവാറുണ്ട്. സൂര്യപ്രകാശം, ചര്‍മത്തിലെ ചുളിവുകള്‍, അലര്‍ജികള്‍, ടാന്‍ എന്നിവക്കും കാരണമാകുന്നു. സൂര്യപ്രകാശത്തില്‍ നിന്നുള്ള അള്‍ട്രാ വയലറ്റ് ബി രശ്‌മികള്‍ സ്‌കിന്‍ കാന്‍സറിന് കാരണമാകും.

പഞ്ചസാര

ഗ്‌ളൈക്കേഷന് പഞ്ചസാര കാരണമാകുന്നു. കൊളാജന്‍ ഫൈബറിന്റെ നാശം നേരത്തേയുള്ള വാര്‍ധക്യത്തിന് കാരണമാകുന്നു. പഞ്ചസാരയുടെ അമിതമായ ഉപയോഗം ഇന്‍സുലിന്റെ ഉല്‍പാദനം വര്‍ധിക്കുന്നതിനും മുഖക്കുരു അധികമാകുന്നതിനും കാരണമാകും.

സമ്മര്‍ദം

അമിതമായ സമ്മര്‍ദം ചര്‍മത്തിന്റെ ആരോഗ്യത്തെ നശിപ്പിക്കും. സമ്മര്‍ദം, കോര്‍ട്ടിസോള്‍ പുറത്തുവിടുകയും ഇത് മുഖക്കുരു, മുടികൊഴിച്ചില്‍, കറുത്ത പാടുകള്‍, പെട്ടന്ന് പ്രായമാകല്‍ എന്നിവക്കും കാരണമാകുന്നു. എക്‌സിമ, സോറിയാസിസ് തുടങ്ങിയ ചര്‍മരോഗങ്ങള്‍ കൂടാനും കാരണമാവുന്നു. കൂടാതെ മുടിയുടെ ആരോഗ്യത്തെയും ഇത് പ്രതികൂലമായി ബാധിക്കും.

പുകവലി

ആരോഗ്യകരമായ ചര്‍മത്തിന് പുകവലി ഉപേക്ഷിക്കുന്നതാണ് നല്ലത്. പുകവലി കൊളോജന്‍ നാരുകളെ നശിപ്പിക്കുകയും മുഖത്ത് കറുത്ത പാടുകള്‍, മുഖക്കുരു തുടങ്ങിയവയ്‌ക്ക് കാരണമാവുകയും ചെയ്യും.

Most Read: പ്രഭാസ് ചിത്രം ‘രാധേ ശ്യാമി’ന്റെ റിലീസ് നീട്ടി 

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE