ഇന്ത്യയിലെ ഏറ്റവും വലിയ ടയര്‍ നിര്‍മ്മാണ കമ്പനിയായ അപ്പോളോ ടയേര്‍സ് ഐഎസ്എല്ലിലെ വമ്പന്‍മാരായ ചെന്നൈയിന്‍ എഫ് സിയുടെ സ്‌പോണ്‍സറായി തുടരും. 2017 മുതല്‍ തന്നെ ചെന്നൈയിന്റെ മുഖ്യ സ്‌പോണ്‍സറായി തുടരുന്ന അപ്പോളോ ടയേര്‍സ് ക്‌ളബ്ബുമായി അടുത്ത രണ്ടു വര്‍ഷത്തെ കരാറിലാണ് ഒപ്പുവച്ചിരിക്കുന്നത്. ക്‌ളബ് അധികൃതര്‍ തന്നെയാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.
The journey continues ?
And we will aim to go the distance once again with @apollotyres by our side ? #AllInForChennaiyin@ApolloXSports pic.twitter.com/CRMJJtvFyl
— Chennaiyin FC ?? (@ChennaiyinFC) November 16, 2020
മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ് അടക്കമുള്ള ക്‌ളബ്ബുകളുടെ സ്‌പോണ്‍സറായിട്ടുള്ള കമ്പനിയാണ് അപ്പോളോ ടയേര്‍സ്. മാത്രവുമല്ല നേരത്തെ ഐ ലീഗ് ക്‌ളബ്ബായ മിനേര്‍വ പഞ്ചാബുമായും അപ്പോളോ ടയേര്‍സ് കരാറില്‍ എത്തിയിരുന്നു.
അതേസമയം അപ്പോളോ സ്‌പോണ്‍സര്‍ ആയിരിക്കെ ഒരു തവണ ഐഎസ്എല്‍ കിരീടത്തില്‍ മുത്തമിടാന്‍ ചെന്നൈയിന്‍ എഫ്‌സിക്ക് കഴിഞ്ഞിരുന്നു. കൂടാതെ മറ്റൊരു സീസണിൽ ഐഎസ്എല്‍ ഫൈനലില്‍ എത്താനും ക്‌ളബ്ബിന് സാധിച്ചിരുന്നു.
Read Also: ‘സാനി കൈദം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി







































