‘സാനി കൈദം’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്ററെത്തി; കൗതുകമുണര്‍ത്തി കീര്‍ത്തിയും സെല്‍വരാഘവനും

By Staff Reporter, Malabar News
entertainment image_malabar news
Ajwa Travels

അരുണ്‍ മാത്തേശ്വരം സംവിധാനം ചെയ്യുന്ന കീര്‍ത്തി സുരേഷ് സെല്‍വരാഘവന്‍ ചിത്രം ‘സാനി കൈദത്തിന്റെ’ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ പുറത്തറങ്ങി. നടന്‍ ധനുഷാണ് ചിത്രത്തിന്റ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍ കഴിഞ്ഞ ദിവസം റിലീസ് ചെയ്‌തത്. കീര്‍ത്തി സുരേഷും പോസ്‌റ്റര്‍ തന്റെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്. ചിത്രത്തിന്റ ആദ്യ പോസ്‌റ്റര്‍ അടുത്തിടെ അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

സംവിധായകന്‍ അരുണ്‍ മാത്തേശ്വരം തന്നെയാണ് ചിത്ത്രിന്റെ തിരക്കഥയും ഒരുക്കിയിരിക്കുന്നത്. യാമിനി യഗ്‌നമൂര്‍ത്തി ഛായാഗ്രഹണവും നഗൂരന്‍ എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. കീര്‍ത്തി സുരേഷും സെല്‍വരാഘവനും പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിലെ മറ്റ് അഭിനേതാക്കളുടെ വിവരങ്ങള്‍ ഇതുവരെയും പുറത്തു വന്നിട്ടില്ല.

Read Also: പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്;  യുവാവ് അറസ്‌റ്റില്‍

‘സാനി കൈദം’ 2021ലാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.

‘സാനി കൈദത്തിന്’ പുറമെ കീര്‍ത്തി സുരേഷിന്റെ ‘രങ്ക് ദേ’, ‘അണ്ണാത്തെ’ എന്നീ ചിത്രങ്ങളുടെയും ചിത്രീകരണം പുരോഗമിക്കുകയാണ്. ‘മിസ് ഇന്ത്യ’യാണ് താരത്തിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം.
മഹേഷ് ബാബു നായകനായി എത്തുന്ന ‘സറക്കു വാരി പട്ട’യിലും കീര്‍ത്തി സുരേഷാണ് നായിക.

Kerala News: സര്‍ക്കാരിനെതിരെ കള്ള പ്രചാരണം; മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE