പ്രധാന മന്ത്രിക്കെതിരെ ട്വീറ്റ്;  യുവാവ് അറസ്‌റ്റില്‍

By Syndicated , Malabar News
Narendra -Modi_Malabar news
Ajwa Travels

ലക്നൗ: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ട്വിറ്ററില്‍ വീഡിയോ ട്വീറ്റ് ചെയ്‌തയാള്‍ ഉത്തര്‍ പ്രദേശില്‍ അറസ്‌റ്റില്‍. ബുലന്ദ്ഷര്‍ സ്വദേശി സലീം ഖാന്‍ എന്ന 31കാരനാണ് അറസ്‌റ്റിലായത്. ട്വിറ്ററില്‍ യുവാവ് പോസ്‌റ്റ് ചെയ്‌ത വീഡിയോക്കെതിരെ സൈബര്‍ സെല്ലില്‍ പരാതി ലഭിക്കുകയായിരുന്നു. ഇതേതുടര്‍ന്ന് കോട്ട് വാലി ദെഹത് പൊലീസാണ് അറസ്‌റ്റ് ചെയ്‌തത്.

ഇദ്ദേഹം നടത്തിയ ട്വീറ്റിലെ  ആക്ഷേപകരമായ ഉള്ളടക്കത്തെക്കുറിച്ച് നിരവധി പേര്‍ ലോക്കല്‍ പോലീസിനെ അറിയിച്ചിരുന്നതായി കോട്ട് വാലി ദെഹത് എസ്എച്ച്ഒ  നരേന്ദ്ര കുമാര്‍ ശര്‍മ പറഞ്ഞു. ഇന്ത്യന്‍ പീനല്‍ കോഡ് ഐടി ആക്റ്റ് അനുസരിച്ചാണ് ഇയാളുടെ അറസ്‌റ്റെന്ന് പോലീസ് വ്യക്‌തമാക്കി.

Read also: മഹാസഖ്യത്തിന്റെ തോല്‍വിക്ക് കാരണം കോണ്‍ഗ്രസ്; ശിവാനന്ദ് തിവാരി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE