സര്‍ക്കാരിനെതിരെ കള്ള പ്രചാരണം; മാദ്ധ്യമങ്ങളെ വിമര്‍ശിച്ച് മുഖ്യമന്ത്രി

By Team Member, Malabar News
Malabarnews_pinarayi vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം : സംസ്‌ഥാന സര്‍ക്കാരിനെതിരെ മാദ്ധ്യമങ്ങള്‍ കള്ള പ്രചാരണം നടത്തുകയാണെന്ന ആരോപണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. മീഡിയ അക്കാഡമി സംഘടിപ്പിച്ച സെമിനാറില്‍ പങ്കെടുക്കുമ്പോഴാണ് മാദ്ധ്യമങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്. പ്രത്യേക ലക്ഷ്യങ്ങളോടെ സര്‍ക്കാരിനെതിരെ വാര്‍ത്തകള്‍ കെട്ടിച്ചമക്കുകയാണ് മാദ്ധ്യമങ്ങള്‍ ചെയ്യുന്നതെന്നും, അതിന് പിന്നില്‍ വ്യക്‌തമായ രാഷ്‌ട്രീയമുണ്ടെന്നും മുഖ്യമന്ത്രി ആരോപിച്ചു. അതിനാല്‍ തന്നെ സംസ്‌ഥാനത്തെ മാദ്ധ്യമങ്ങള്‍ വാര്‍ത്തകള്‍ പുറത്തുവിടുന്നത് പക്ഷാപാതപരമായി ആണെന്നും മുഖ്യമന്ത്രി സെമിനാറില്‍ വ്യക്‌തമാക്കി.

സംസ്‌ഥാനത്തെ ഓരോ കാര്യങ്ങളെയും ചില ആളുകള്‍ രാഷ്‌ട്രീയ കണ്ണിലൂടെ മാത്രമാണ് കാണുന്നത്. അതിനാല്‍ തന്നെ പല കാര്യങ്ങളിലും അവര്‍ അര്‍ധ സത്യങ്ങളും, അസത്യങ്ങളും പറയുന്ന രീതിയിലേക്ക് മാറിക്കഴിഞ്ഞു. മാദ്ധ്യമലോകം ഈ ചെയ്യുന്നത് ധാര്‍മികമായ കാര്യമാണോ എന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

കോവിഡ് കാലത്ത് നടത്തിയ വാര്‍ത്താസമ്മേളനങ്ങളെ പിആര്‍ വര്‍ക്കാണെന്ന രീതിയില്‍ നാട്ടില്‍ പ്രചരിപ്പിക്കാന്‍ മാദ്ധ്യമങ്ങളും കൂട്ടുനിന്നു. സര്‍ക്കാരിന് ജനങ്ങളോട് പറയാനുള്ള കാര്യങ്ങള്‍ വാര്‍ത്താസമ്മേളങ്ങള്‍ നടത്തി പറയാറുണ്ട്. കോവിഡ് കാലത്തും അതിന്റെ ഭാഗമായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തി. സര്‍ക്കാരിന് ആരില്‍ നിന്നും ഒന്നും ഒളിച്ചു വെക്കാനില്ല എന്നത് തന്നെയാണ് അതില്‍ നിന്നും മനസിലാക്കേണ്ടത് എന്നും മുഖ്യമന്ത്രി സെമിനാറില്‍ വ്യക്‌തമാക്കി.

Read also : മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്‌റ്റഡിയില്‍

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE