മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്നയാള്‍ പോലീസ് കസ്‌റ്റഡിയില്‍

By Staff Reporter, Malabar News
wayanad image_malabar news
Representational Image
Ajwa Travels

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റയില്‍ മാവോയിസ്‌റ്റ് ബന്ധം സംശയിക്കുന്ന ആളെ പോലീസ് കസ്‌റ്റഡിയില്‍ എടുത്തു. കണ്ണൂര്‍ പൂക്കാട് സ്വദേശി പികെ രാജീവനെയാണ് പോലീസ് കസ്‌റ്റഡിയില്‍ എടുത്തത്. ‘പോരാട്ടം’ സംഘടനയുടെ പ്രവര്‍ത്തകനാണ് രാജീവന്‍. ഇദ്ദേഹത്തെ പോലീസ് ചോദ്യം ചെയ്യുകയാണ്.

2002ല്‍ പനമരത്തെ ഒരു സഹകരണ ബാങ്ക് സമരത്തിന്റെ ഭാഗമായി നടന്ന ആക്രമ കേസിലെ പ്രതിയാണ് രാജീവന്‍. നിലവില്‍ രാജീവനെതിരെ കേസുകള്‍ ഒന്നുമില്ലെന്നാണ് ലഭിക്കുന്ന വിവരം.

അതേസമയം രാജീവനെ കസ്‌റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് പോലീസ് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല. ഒരാള്‍ കസ്‌റ്റഡിയിലുണ്ട് എന്ന വിവരം മാത്രമാണ് പോലീസ് നല്‍കുന്നത്.

Malabar News: ബ്ളാക്ക് സ്‌പോട്ടുകളില്‍ പരിശോധന കര്‍ശനമാക്കും; മോട്ടോര്‍വാഹന വകുപ്പ്

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE