മലപ്പുറം: ജില്ലയിലെ കുറ്റിപ്പുറത്ത് സ്‌കൂൾ വിദ്യാർഥികൾക്ക് കഞ്ചാവ് നൽകുന്നതിനിടെ ഒരാൾ അറസ്‌റ്റിൽ. പുത്തനത്താണി സ്വദേശിയായ പുന്നത്തല റഹിം(32) ആണ് കുറ്റിപ്പുറം പോലീസിന്റെ പിടിയിലായത്. ഇയാൾ നൽകിയ കഞ്ചാവ് ഉപയോഗിച്ച 3 വിദ്യാർഥികളെയും പോലീസ് പിടികൂടിയിരുന്നു.
കുറ്റിപ്പുറം സിഐ ശശീന്ദ്രൻ മേലയിലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ പിടികൂടിയത്. തുടർന്ന് കഞ്ചാവ് ഉപയോഗിച്ച വിദ്യാർഥികളുടെ രക്ഷിതാക്കളെ വിളിച്ചു വരുത്തുകയും, കുട്ടികളെ ലഹരി വിമുക്‌ത ചികിൽസക്ക് അയക്കുകയും ചെയ്‌തു.
സ്‌കൂളുകൾ തുറന്നതോടെ കുറ്റിപ്പുറത്തും, പരിസര പ്രദേശങ്ങളിലും ലഹരി വിൽപന വ്യാപകമായതായി പോലീസിന് വിവരം ലഭിച്ചിരുന്നു. ഇതേ തുടർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികളെ പിടികൂടിയത്. കൂടാതെ കഴിഞ്ഞ ദിവസവും തിരൂർ റോഡിൽ നിന്ന് എംഡിഎംഎ ലഹരി മരുന്നുമായി ഒരാളെ പോലീസ് പിടികൂടിയിരുന്നു.
Read also: ആദിവാസി സമുദായത്തിന് മാത്രമായി ലൈബ്രറി; കരിന്തണ്ടൻ വായനശാല യാഥാർഥ്യമായി






































