നിലമ്പൂർ: മലപ്പുറം ജില്ലാ കോൺഗ്രസ് പ്രസിഡണ്ടായി ആര്യാടൻ ഷൗക്കത്തിന് താൽകാലിക ചുമതല. തിരഞ്ഞെടുപ്പിൽ പ്രസിഡണ്ട് വിവി പ്രകാശ് നിലമ്പൂർ മണ്ഡലത്തിൽ നിന്ന് മൽസരിക്കുന്നതിനാലാണ് ചുമതല ആര്യാടൻ ഷൗക്കത്തിന് കൈമാറുന്നത്.
നാളെ രാവിലെ 11 മണിക്ക് ആര്യാടൻ ഷൗക്കത്ത് ചുമതലയേൽക്കും. നേരത്തെ ആര്യാടൻ ഷൗക്കത്തിനെയാണ് നിലമ്പൂരിൽ പരിഗണിച്ചിരുന്നത്. പിന്നീട് സീറ്റ് വിവി പ്രകാശിന് നൽകുകയായിരുന്നു. ഇതിനെ തുടർന്ന് പ്രാദേശികമായി കോൺഗ്രസിൽ പ്രശ്‌നങ്ങൾ ഉടലെടുത്തിരുന്നു.
Also Read: വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി







































