വിവി രാജേഷിന് മൂന്നിടത്ത് വോട്ട്; യൂത്ത് കോൺഗ്രസ് പരാതി

By Syndicated , Malabar News
vv-rajesh
Ajwa Travels

തിരുവനന്തപുരം: ബിജെപി നേതാവും വട്ടിയൂര്‍കാവ് എന്‍ഡിഎ സ്‌ഥാനാർഥിയുമായ വിവി രാജേഷിന് മൂന്നിടങ്ങളിൽ വോട്ടുണ്ടെന്നും രാജേഷിന്റെ സ്‌ഥാനാർഥിത്വം റദ്ദാക്കണമെന്നും പരാതി. യൂത്ത് കോണ്‍ഗ്രസ് സംസ്‌ഥാന ഉപാധ്യക്ഷന്‍ എന്‍എസ് നുസൂര്‍ ആണ് പരാതി നല്‍കിയത്. വട്ടിയൂര്‍ക്കാവ് നിയോജക മണ്ഡലത്തില്‍ രണ്ടിടത്തും നെടുമങ്ങാട് മണ്ഡലത്തില്‍ ഒരിടത്തുമായി മൂന്ന് സ്‌ഥലങ്ങളിലാണ് വിവി രാജേഷിന് വോട്ടുള്ളത്.

നെടുമങ്ങാട് മണ്ഡലത്തില്‍ വോട്ടുള്ളപ്പോള്‍ തന്നെ ഇക്കാര്യം മറച്ചുവെച്ച് വട്ടിയൂര്‍ക്കാവിലും പേര് ചേര്‍ത്തുവെന്ന് യൂത്ത് കോണ്‍ഗ്രസ് പറഞ്ഞു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് പരാതി നല്‍കിയത്. നേരത്തെ തദ്ദേശ സ്വയം ഭരണ സ്‌ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പിലും വിവി രാജേഷ് ഇക്കാര്യം മറച്ചുവെച്ചെന്നും ക്രിമിനല്‍ കേസ് രജിസ്‌റ്റര്‍ ചെയ്‌ത്‌ അന്വേഷണം നടത്തണമെന്നും പരാതിയില്‍ പറയുന്നു.

Read also: സംസ്‌ഥാനത്ത് 1061 സ്‌ഥാനാര്‍ഥികള്‍; പത്രികകളുടെ സൂക്ഷ്‌മ പരിശോധന പൂര്‍ത്തിയായി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE