കോട്ടയം: ജില്ലയിൽ അശ്ളീല സന്ദേശം അയച്ച എഎസ്ഐയെ കൈകാര്യം ചെയ്ത് വനിത പോലീസ് ഉദ്യോഗസ്ഥ. കോട്ടയം ജില്ലയിലെ പള്ളിക്കത്തോട് പോലീസ് സ്റ്റേഷനിലാണ് സംഭവം നടന്നത്. എഎസ്ഐയെ പോലീസുകാരി മർദ്ദിച്ചെന്നും സ്റ്റേഷനിലുണ്ടായിരുന്ന പോലീസുകാർ തമ്മിൽ വാക്കുതർക്കമുണ്ടായെന്നും സൂചനയുണ്ട്.
തുടർന്ന് സംഭവത്തിൽ വകുപ്പ്തല അന്വേഷണം നടത്താൻ ജില്ലാ പോലീസ് മേധാവി ഉത്തരവിടുകയും ചെയ്തു. അന്വേഷണം പൂർത്തിയാകുന്നതോടെ ഔദ്യോഗിക വിവരങ്ങൾ പുറത്തു വരികയും ചെയ്യും.
അശ്ളീല സന്ദേശം അയച്ചതിന് പിന്നാലെ ഇരുവരും തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും പിന്നീട് കയ്യാങ്കളിയിലേക്ക് നീങ്ങുകയുമായിരുന്നു. വകുപ്പ്തല അന്വേഷണം പൂർത്തിയാകുന്നതോടെ എഎസ്ഐക്കെതിരെ ഉള്ള ആരോപണം തെളിഞ്ഞാൽ നടപടി സ്വീകരിക്കും. അതേസമയം കയ്യേറ്റം ചെയ്തത് തെളിഞ്ഞാൽ വനിതാ പോലീസ് ഉദ്യോഗസ്ഥക്ക് എതിരെയും നടപടി ഉണ്ടായേക്കാം.
Read also: കോവിഡ് നിയന്ത്രണ ലംഘനം; സംസ്ഥാനത്ത് ഇന്ന് 241 കേസുകള്‍





































