കൊച്ചി: കെപിസിസി പ്രസിഡണ്ട് കെ സുധാകരന് പിന്തുണയുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗമായ ഉമ്മൻ ചാണ്ടി. സുധാകരനെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുത്. ഇടുക്കി ഗവ. എഞ്ചിനീയറിംഗ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ പ്രവർത്തകനുമായ ധീരജിന്റെ കൊലപാതക കേസിലെ പ്രതിയുമൊത്തുള്ള ചിത്രം കാണിച്ച് സുധാകരനെ കുറ്റപ്പെടുത്തുന്നത് ശരിയല്ലെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
കലാലയങ്ങളിലെ അക്രമ രാഷ്ട്രീയം അവസാനിപ്പിക്കാൻ തയ്യാറാകണം. അതിന് രാഷ്ട്രീയ പാർട്ടികൾ മുൻകൈ എടുക്കണം. ഇടുക്കിയിൽ സംഭവിച്ചത് പെട്ടെന്നുള്ള സംഘർഷമാണ്. കൊലപാതകം ആസൂത്രിതമെന്ന ആരോപണം അടിസ്ഥാന രഹിതമാണ്. കോളേജ് തിരഞ്ഞെടുപ്പിനിടെ ഉണ്ടായ നിർഭാഗ്യകരമായ ഒരു സംഭവമാണ് പറഞ്ഞ ഉമ്മൻ ചാണ്ടി അതിന് മറ്റ് മാനം നൽകേണ്ടതില്ലെന്നും കൂട്ടിച്ചേർത്തു.
Read Also: കുപ്പിവെള്ള വില നിയന്ത്രണം; സർക്കാർ അപ്പീൽ ഹൈക്കോടതി തള്ളി