ന്യൂഡെൽഹി: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് മുഖ്യമന്ത്രി സ്‌ഥാനാർഥി ഉണ്ടാകില്ലെന്ന് എഐസിസി. നിയമസഭാ തിരഞ്ഞെടുപ്പിൽ സ്‌ഥാനാർഥി നിർണയം വിജയ സാധ്യത നോക്കി മാത്രം മതിയെന്ന് കേരളത്തിലെ നേതാക്കൾക്ക് ഹൈക്കമാൻഡ് നിർദ്ദേശം നൽകി. സുപ്രധാന തീരുമാനങ്ങളെടുക്കാൻ കോർ കമ്മിറ്റി രൂപീകരിക്കും.
ഇന്നലെ നടന്ന ഹൈക്കമാൻഡിന്റെ അടിയന്തിര യോഗത്തിലേക്ക് ക്ഷണം കിട്ടിയവരെല്ലാം കോർ കമ്മിറ്റിയുടെ ഭാഗമാകും. തീരുമാനങ്ങളെടുക്കാൻ കെപിസിസിയോ രാഷ്‌ട്രീയകാര്യ സമിതിയോ വിളിക്കുക പ്രായോഗികമല്ലെന്ന വിലയിരുത്തലിലാണ് കോർ കമ്മിറ്റിയെ ഏൽപ്പിക്കുന്നത്. കേരളത്തിലെ നേതാക്കൾക്കിടയിൽ ഐക്യം ഉണ്ടാകണമെന്ന് സംസ്‌ഥാന നേതൃത്വത്തിന് നിർദ്ദേശം നൽകി.
സ്‌ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ കോർ കമ്മിറ്റിയായിരിക്കും തീരുമാനിക്കുക. ഇന്നലെയായിരുന്നു ഹൈക്കമാൻഡുമായി സംസ്‌ഥാന നേതൃത്വം ചർച്ച നടത്തിയത്. ചർച്ചയിൽ തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങളും ഐഐസിസി നേതൃത്വം വിലയിരുത്തി. തിരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടാൻ ഹൈക്കമാൻഡ് നിർദ്ദേശം നൽകി.
Most Read| ‘തനിയെ നെന്നിനീങ്ങുന്ന കല്ലുകൾ’; ഡെത്ത് വാലിയിലെ നിഗൂഢമായ രഹസ്യം!








































