ന്യൂഡെൽഹി: പെൻഷൻ ഫണ്ട് റെഗുലേറ്ററി ആൻഡ് ഡെവലപ്മെന്റ് അതോറിറ്റി (പിഎഫ്ആർഡിഎ) കൈകാര്യം ചെയ്യുന്ന മൊത്തം ആസ്‌തി 6 ലക്ഷം കോടി രൂപ മറികടന്നു. നാഷണൽ പെൻഷൻ സിസ്‌റ്റം (എൻപിഎസ്), അടൽ പെൻഷൻ യോജന (എപിവൈ) എന്നിവയാണ് പിഎഫ്ആർഡിഎ കൈകാര്യം ചെയ്യുന്നത്. എൻപിഎസ് തുടങ്ങി 13 വർഷത്തിന് ശേഷമാണ് ഈ നേട്ടം. 7 മാസത്തിനിടെ ഒരു ലക്ഷം കോടി രൂപയുടെ വർധനവാണ് ഉണ്ടായത്.
2021 മെയ് 21ലെ കണക്കുകൾ പ്രകാരം എൻപിഎസ്, അടൽ പെൻഷൻ യോജന എന്നിവയിലെ നിക്ഷേപകരുടെ എണ്ണം 4 കോടി കടന്നിരുന്നു. മൊത്തം ആസ്‌തി 6,03,667.02 കോടി രൂപയായി ഉയർന്നതായി ധനമന്ത്രാലയം അറിയിച്ചു.
ഒരുവർഷത്തിനിടെ 74.10 ലക്ഷം സർക്കാർ ജീവനക്കാരും 28.37 ലക്ഷം വ്യക്‌തികളും പദ്ധതിയുടെ ഭാഗമായി. കോവിഡ് വ്യാപനത്തെ തുടർന്ന് കൂടുതൽ ആളുകൾ റിട്ടയർമെന്റ് പ്ളാനിങ്ങിന് പ്രാധാന്യം നൽകിയതായാണ് ഇതിലൂടെ വിലയിരുത്തുന്നത്.
Read also: വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്