വാക്‌സിൻ ചലഞ്ചിലേക്ക് നാലര ലക്ഷം രൂപ നൽകി കൂത്തുപറമ്പ് പോലീസ്

By Desk Reporter, Malabar News
Representational Image
Ajwa Travels

കൂത്തുപറമ്പ്: കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കൊപ്പം വാക്‌സിൻ ചലഞ്ചിലും ഭാഗമായി കൂത്തുപറമ്പ് പോലീസ്. സ്‌റ്റേഷനിലെ മുഴുവൻ പോലീസുകാരും ചേർന്ന് നാലര ലക്ഷം രൂപയാണ് മുഖ്യമന്ത്രിയുടെ വാക്‌സിൻ ചലഞ്ചിലേക്ക് കൈമാറിയത്.

കോവിഡ് വ്യാപനത്തിന്റെ ആദ്യഘട്ടത്തിൽ മാറ്റിവെച്ച ശമ്പളത്തിൽ നിന്ന് ആദ്യ ഗഡുവായി തിരികെ ലഭിച്ച തുകയാണ് വാക്‌സിൻ ചലഞ്ചിലേക്ക് സംഭാവന ചെയ്‌തത്‌. ഇതിന്റെ സമ്മതപത്രം സ്‌റ്റേഷനിൽ വെച്ച് കൂത്തുപറമ്പ് എസിപി കെജി സുരേഷ് ഡോ. വി ശിവദാസൻ എംപിക്ക് കൈമാറി.

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വിവിധങ്ങളായ പ്രവർത്തങ്ങളാണ് കൂത്തുപറമ്പ് പോലീസ് നടത്തി വരുന്നത്. ലോക്ക്ഡൗണിന്റെ ഭാഗമായുള്ള നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കൽ, ബോധവൽക്കരണം, കോവിഡ് ബാധിതർക്കും ക്വാറന്റെയ്നിൽ കഴിയുന്നവർക്കും സഹായമെത്തിക്കൽ തുടങ്ങി വിവിധ പ്രവർത്തനങ്ങൾ കൂത്തുപറമ്പ് പോലീസ് നടത്തിവരുന്നുണ്ട്. ഇതിനിടെ സ്‌റ്റേഷനിലെ നിരവധി പോലീസുകാർ കോവിഡ് ബാധിതരാവുകയും ചെയ്‌തിരുന്നു.

Malabar News:  50,000 രൂപയുടെ കർണാടക നിർമിത മദ്യം പിടികൂടി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE