മാസ് ആക്ഷൻ ഫണ്ണുമായി ബേസിൽ-ടൊവിനോ-വിനീത് കൂട്ടുകെട്ട്; ‘അതിരടി’ ടൈറ്റിൽ ടീസർ

'ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്' എന്ന സംഭാഷണത്തോടെ, തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നതെന്ന സൂചന ടീസറിലുണ്ട്. അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

By Senior Reporter, Malabar News
Athiradi Malayalam Movie
Ajwa Travels

ബേസിൽ ജോസഫ്, ടൊവിനോ തോമസ്, വിനീത് ശ്രീനിവാസൻ എന്നിവർ ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്ന പുതിയ സിനിമ ‘അതിരടി’യുടെ ടൈറ്റിൽ ടീസർ പുറത്ത്. ഒരു പക്കാ ആക്ഷൻ ഫൺ പടമാകും അതിരടിയെന്ന സൂചനയാണ് പ്രൊമോ വീഡിയോ നൽകുന്നത്.

മിന്നൽ മുരളി, പടയോട്ടം തുടങ്ങിയ സിനിമകൾക്ക് തിരക്കഥയൊരുക്കിയ അരുൺ അനിരുദ്ധൻ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അരുണിന്റെ സംവിധായകനായുള്ള ആദ്യ അരങ്ങേറ്റ ചിത്രം കൂടിയാണ് അതിരടി. ബേസിൽ ജോസഫ് എന്റർടെയ്‌മെന്റ്‌സിന്റെ ബാനറിൽ ബേസിഫ് ജോസഫും ഡോക്‌ടർ അനന്തു എന്റർടെയ്‌മെന്റ്‌സിന്റെ ബാനറിൽ ഡോക്‌ടർ അനന്തു എസും ചേർന്നാണ് നിർമാണം.

പോൾസൺ സ്‌കറിയ, അരുൺ അനിരുദ്ധൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. സംവിധായകനും ഛായാഗ്രാഹകനുമായ സമീർ താഹിറും ടൊവിനോ തോമസും അതിരടിയുടെ കോ-പ്രോഡ്യൂസേഴ്‌സാണ്. മിന്നൽ മുരളിക്ക് ശേഷം ടൊവിനോയും ബേസിലും സമീർ താഹിറും അരുൺ അനിരുദ്ധനും ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും അതിരടിക്കുണ്ട്.

വിനീത് ശ്രീനിവാസന്റെ കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് ആരംഭിക്കുന്ന ടൈറ്റിൽ ടീസറിൽ മാസ് ഗെറ്റപ്പിലാണ് ബേസിലും ടൊവിനോയും പ്രത്യേക്ഷപ്പെടുന്നത്. ‘ഒരുത്തൻ കാട്ടുതീ ആണെങ്കിൽ മറ്റവൻ കൊടുങ്കാറ്റ്’ എന്ന സംഭാഷണത്തോടെ, തിയേറ്ററുകളെ ഇളക്കിമറിക്കുന്ന മാസ് ആക്ഷൻ എന്റർടെയ്‌നർ ആയാവും അതിരടി ഒരുങ്ങുന്നതെന്ന സൂചന ടീസറിലുണ്ട്.

മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ടീസറും പുറത്തിറങ്ങിയിട്ടുണ്ട്. ഈ മാസം അവസാനത്തോടെ സിനിമയുടെ ചിത്രീകരണം തുടങ്ങും. വിഷ്‌ണു വിജയ് ആണ് സംഗീത സംവിധാനം. ഛായാഗ്രഹണം- സാമുവൽ ഹെൻറി, എഡിറ്റർ-ചമൻ ചാക്കോ, പ്രൊഡക്ഷൻ ഡിസൈനർ- മാനവ് സുരേഷ്, കോസ്‌റ്റ്യൂം- മഷർ ഹംസ, മേക്കപ്പ്-റോണക്‌സ് സേവ്യർ.

സൗണ്ട് ഡിസൈനർ- നിക്‌സൺ ജോർജ്, വരികൾ- സുഹൈൽ കോയ, പ്രൊഡക്ഷൻ കൺട്രോളർ- ആന്റണി തോമസ്, എക്‌സി. പ്രൊഡ്യൂസർ- നിഖിൽ രാമനാഥ്‌, അമൽ സേവ്യർ മനക്കത്തറയിൽ, വിഎഫ്എക്‌സ്- മൈൻഡ്‌സ്‌റ്റെയിൻ സ്‌റ്റുഡിയോസ്, ചീഫ് അസോ. ഡയറക്‌ടർ- സുകു ദാമോദർ, സ്‌റ്റിൽസ്- രോഹിത് കെ സുരേഷ്, ടൈറ്റിൽ ഡിസൈനർ- സർക്കാസനം, പിആർഒ- വൈശാഖ് സി. വടക്കേവീട്, ജിനു അനിൽ കുമാർ.

Most Read| കരളും വൃക്കയും പകുത്ത് നൽകിയ അമ്മയ്‌ക്ക്‌ സമ്മാനമായി മകന്റെ ഉന്നതവിജയം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE