ശ്രീനഗർ: ജമ്മു കശ്‌മീരിൽ സൈനിക വാഹനത്തിന് നേരെ വെടിവെപ്പ്. ഭീകരാക്രമണം ആണെന്നാണ് സംശയം. രജൗരി ജില്ലയിൽ നിയന്ത്രരേഖയ്‌ക്ക് സമീപമുള്ള സുന്ദർബെനി സെക്റ്ററിലെ ഫാൽ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്ത് സൈന്യം പരിശോധന നടത്തുകയാണ്.
തീവ്രവാദികൾ നുഴഞ്ഞുകയറാനിടയുള്ള വനത്തോട് ചേർന്നുള്ള പാതയിലൂടെ സൈനിക വാഹനം കടന്നുപോയപ്പോൾ ഒളിച്ചിരിക്കുകയായിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു. സംഭവത്തിൽ ആളപായം റിപ്പോർട് ചെയ്‌തിട്ടില്ലെന്നാണ് വിവരം. സൈന്യം ശക്‌തമായി തിരിച്ചടിച്ചതായി ഉദ്യോഗസ്‌ഥരെ ഉദ്ധരിച്ചു ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട് ചെയ്‌തു.
Most Read| ഒറ്റ ദിവസം ആറ് ഗണിത റെക്കോർഡുകൾ; കണക്കിൽ അമ്മാനമാടുന്ന 14 വയസുകാരൻ