പാലക്കാട്: ജില്ലയിലെ ഒറ്റപ്പാലത്ത് സിപിഎം ഏരിയ കമ്മിറ്റി ഓഫീസിന് നേരെ ആക്രമണം. ഓഫീസിന് നേരെ ഉണ്ടായ കല്ലേറിൽ ജനൽച്ചില്ലകൾ തകർന്നിട്ടുണ്ട്. ഇന്നലെ അർധരാത്രിയോടെയാണ് സംഭവം.
ഇന്നലെ രാത്രി 12 മണിയോടെ ഒറ്റപ്പാലം എകെജി മന്ദിരത്തിന് നേരെ കല്ലേറ് ഉണ്ടാകുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ കോൺഗ്രസ് ആണെന്നാണ് സിപിഎം ആരോപിക്കുന്നത്. കൂടാതെ ആക്രമണത്തിന് പിന്നാലെ സംഭവത്തിൽ പോലീസ് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്.
Read also: മതനിന്ദ കേസ്; അഡ്വ. കൃഷ്ണ രാജിന്റെ മുൻകൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും






































