മതനിന്ദ കേസ്; അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ ഇന്ന് പരിഗണിക്കും

By Trainee Reporter, Malabar News
swapna-advocate.
Ajwa Travels

കൊച്ചി: വിദ്വേഷ പോസ്‌റ്റിട്ട കേസിൽ സ്വപ്‌ന സുരേഷിന്റെ അഭിഭാഷകൻ അഡ്വ. കൃഷ്‌ണ രാജിന്റെ മുൻ‌കൂർ ജാമ്യപേക്ഷ എറണാകുളം ജില്ലാ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. കെഎസ്ആർടിസി ബസ് ഡ്രൈവറുടെ ചിത്രം ഉപയോഗിച്ച് സാമൂഹിക മദ്ധ്യമങ്ങളിലൂടെ ഒരു മതത്തെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയിലാണ് സെൻട്രൽ പോലീസ് കേസ് എടുത്തത്.

മതനിന്ദ വകുപ്പ് ചേർത്താണ് കേസ്. എന്നാൽ, സ്വപ്‌ന സുരേഷിന് വേണ്ടി കോടതിയിൽ ഹാജരായതിനുള്ള പ്രതികാര നടപടിയാണ് കേസിന് പിന്നിലെന്നാണ് അഭിഭാഷകന്റെ വാദം. മതപരമായ നിന്ദ നടത്തിയിട്ടില്ലെന്നും സാമൂഹിക മാദ്ധ്യമത്തിൽ പ്രചരിച്ച ചിത്രമാണ് താൻ പോസ്‌റ്റ് ചെയ്‌തതെന്നുമാണ് കൃഷ്‌ണ രാജ് മുൻ‌കൂർ ജാമ്യാപേക്ഷയിൽ വ്യക്‌തമാക്കിയിട്ടുള്ളത്. കേസ് ദുരുദ്ദേശപരമാണെന്നും മുൻ‌കൂർ ജാമ്യഹരജിയിൽ പറയുന്നു.

Most Read: ഇന്ന് ചോദ്യം ചെയ്യൽ ഇല്ല; ആശുപത്രിയിൽ അമ്മക്ക് അരികിലെത്തി രാഹുൽഗാന്ധി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE