കോഴിക്കോട്: പൈനാവ് ഗവ. എഞ്ചിനിയറിങ് കോളേജിൽ എസ്എഫ്ഐ പ്രവർത്തകൻ ധീരജ് രാജേന്ദ്രൻ കുത്തേറ്റ് മരിച്ച സംഭവത്തിൽ സംസ്‌ഥാനത്ത് സംഘർഷാവസ്‌ഥ തുടരുന്നു. കഴിഞ്ഞ ദിവസം കൊയിലാണ്ടി ബ്ളോക്ക് കോൺഗ്രസ് കമ്മിറ്റി ഓഫിസായ റെയിൽവേ സ്‌റ്റേഷൻ റോഡിലെ സികെജി സെന്ററിന് നേരെ ആക്രമണം ഉണ്ടായി. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.
ഓഫിസിലെ ജനൽ ചില്ലുകൾ എറിഞ്ഞു തകർത്തിട്ടുണ്ട്. കൂടാതെ, ഓഫിസിന് മുന്നിലെ കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടർന്ന് കോൺഗ്രസ് നേതാക്കളും പോലീസും സ്‌ഥലതെത്തിയിരുന്നു. ആക്രമത്തിൽ കോൺഗ്രസ് ബ്ളോക്ക് പ്രസിഡണ്ട് വിവി സുധാകരൻ പ്രതിഷേധം അറിയിക്കുകയും ചെയ്‌തിരുന്നു. കൊയിലാണ്ടിക്ക് പിന്നാലെ ചെറുവണ്ണൂർ പഞ്ചായത്തിലെ ആവള മഠത്തിലും ആക്രമണം ഉണ്ടായി.
ആവള മഠത്തിൽ മുക്കിലെ കോൺഗ്രസ് ഓഫിസിന് നേരെയാണ് ആക്രമണം ഉണ്ടായത്. ഇന്നലെ വൈകിട്ട് ഏഴ് മണിക്ക് മഠത്തിൽ മുക്കിൽ ഡിവൈഎഫ്ഐ-എസ്എഫ്ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടയിൽ ഒരുകൂട്ടം പ്രവർത്തകർ ഓഫിസിലേക്ക് അതിക്രമിച്ച് കയറി ഓഫിസിന്റെ ബോർഡും ഉള്ളിലെ ഫർണിച്ചർ അടക്കം അടിച്ച് തകർക്കുകയായിരുന്നു.
Most Read: സമാന്തര ടെലിഫോൺ എക്‌സ്‌ചേഞ്ച്; യഥാർഥ ലക്ഷ്യം കണ്ടെത്തണമെന്ന് ഹൈക്കോടതി