കോഴിക്കോട്: പ്രതിയെ പിടിക്കാൻ പോയ പൊലീസ് സംഘത്തിനു നേരെ ഉണ്ടായ ആക്രമണത്തിന് പിന്നിൽ സിപിഐഎം പ്രവർത്തകരെന്ന് പോലീസ്. കോഴിക്കോട് കുറ്റ്യാടി നെട്ടൂരിലാണ് ഇന്നലെ രാത്രി 11 മണിയോടെ പ്രതിയെ പിടിക്കാനെത്തിയ പൊലീസ് സംഘത്തിനു നേരെ ആക്രമണം ഉണ്ടായത്. സംഭവത്തിൽ എസ്ഐ ഉൾപ്പെടെ മൂന്ന് പൊലീസുകാർക്ക് പരുക്കേറ്റിരുന്നു.
2016ലെ സിപിഐഎം-ബിജെപി സംഘർഷവുമായി ബന്ധപ്പെട്ട് സിപിഐഎം പ്രവർത്തകനായ അമ്പാട്ട് അശോകനെ അറസ്‌റ്റ് ചെയ്യാനാണ് പോലീസ് സംഘം എത്തിയത്. കസ്‌റ്റഡിയിൽ എടുത്ത പ്രതിയെ സിപിഐഎം പ്രവർത്തകർ ബലം പ്രയോഗിച്ച് മോചിപ്പിച്ചുവെന്നും പൊലീസ് പറയുന്നു. പരിക്കേറ്റ ഉദ്യോഗസ്‌ഥർ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് ചികിൽസ തേടിയത്.
Read also: പോലീസ് സംഘത്തിന് നേരെ ആക്രമണം; നാല് പോലീസുകാര്‍ക്ക് പരിക്ക്







































