കോട്ടയം: കെഎസ്ആർടിസി ബസിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ പിടിയിൽ. റാന്നി സ്വദേശികളായ നിമിൽ (34), സ്വരാജ് (25) എന്നിവരെയാണ് മേലുകാവ് പോലീസ് അറസ്റ്റ് ചെയ്തത്. ഇന്നലെ രാത്രി 11.30ഓടെയാണ് സംഭവം. കൽപ്പറ്റ-പത്തനംതിട്ട റൂട്ടിൽ സർവീസ് നടത്തുന്ന കെഎസ്ആർടിസി ബസിലാണ് പീഡനശ്രമം നടന്നത്.
പത്തനംതിട്ടയിൽ നിന്നും തൃശൂരിലേക്ക് പോകാനാണ് യുവതി ബസിൽ കയറിയത്. മദ്യലഹരിയിൽ ആയിരുന്ന പ്രതികൾ ഈരാറ്റുപേട്ട കഴിഞ്ഞപ്പോൾ യുവതിയെ കടന്നു പിടിക്കുകയായിരുന്നു. യുവതി ബഹളം വെച്ചതോടെ ജീവനക്കാർ ബസ് മേലുകാവ് പോലീസ് സ്റ്റേഷനിൽ എത്തിച്ചു.
തുടർന്ന് യുവതിയുടെ മൊഴി പോലീസ് രേഖപ്പെടുത്തി. പാലാ ഡിവൈഎസ്പി ഷാജു ജോസ്, എസ്ഐമാരായ മനോജ് കുമാർ, നാസർ, സനൽ കുമാർ, സിപിഒ വരുൺ, വിനോജ്, ബിബിൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Most Read: പാലക്കാട് പുതുശ്ശേരിയിൽ ഡിവൈഎഫ്ഐ പ്രവർത്തകന് വെട്ടേറ്റു







































