തെങ്കാശിയിൽ റെയിൽവേ ജീവനക്കാരിയെ ആക്രമിച്ച കേസ്; പ്രതി പിടിയിൽ

കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിൽ സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്ന് റെയിൽവേ പോലീസ് അറിയിച്ചു.

By Trainee Reporter, Malabar News
A case of assault on a railway employee in Tengashi
Representational Image
Ajwa Travels

കൊല്ലം: കൊല്ലം സ്വദേശിയായ റെയിൽവേ ജീവനക്കാരിയെ തമിഴ്‌നാട് തെങ്കാശിയിൽ വെച്ച് ആക്രമിച്ച കേസിലെ പ്രതി പിടിയിൽ. കൊല്ലം പത്തനാപുരം സ്വദേശി അനീഷാണ് അറസ്‌റ്റിലായത്‌. ചെങ്കോട്ടയിൽ വെച്ചാണ് പ്രതിയെ പിടികൂടിയത്. തെങ്കാശിയിൽ പെയിന്റിങ് തൊഴിലാളിയായ പ്രവർത്തിക്കുന്ന അനീഷ് മുൻപും ഇത്തരം കേസുകളിൽ പിടിയിലായിട്ടുണ്ട്. കൊല്ലം കുന്നിക്കോട് സ്‌റ്റേഷൻ പരിധിയിൽ സമാനമായ കേസ് പ്രതിക്കെതിരെ നിലവിലുണ്ടെന്നും റെയിൽവേ പോലീസ് അറിയിച്ചു.

കഴിഞ്ഞ വ്യാഴാഴ്‌ച രാത്രി എട്ടരക്കാണ് തെങ്കാശിയിലെ പാവൂർഛത്രം റെയിൽവെ ക്രോസിൽ വെച്ച് അനീഷ് യുവതിയെ ആക്രമിച്ചത്. ലവൽ ക്രോസിലെ ഗേറ്റ് കീപ്പറുടെ മുറിയിലെത്തിയ അനീഷ് യുവതിയെ കടന്നു പിടിച്ചു. അകത്തു നിന്ന് മുറി പൂട്ടിയ ശേഷം യുവതിയുടെ മുഖത്ത് അടിക്കുകയും മർദ്ദിക്കുകയുമായിരുന്നു. പിന്നാലെ യുവതി ബഹളം ഉണ്ടാക്കിയതോടെ ഇയാൾ ഓടിരക്ഷപ്പെട്ടു.

ഷർട്ട് ധരിക്കാതെ കാക്കി പാന്റ് മാത്രം ഇട്ട ആളാണ് ആക്രമിച്ചതെന്ന് യുവതി പോലീസിന് മൊഴി നൽകിയിരുന്നു. ആക്രമിച്ചതിന് ശേഷം വഴങ്ങിയില്ലെങ്കിൽ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയതായും യുവതി മൊഴി നൽകി. അതിക്രൂരമായ മർദ്ദനമാണ് ഉണ്ടായതെന്നാണ് ജീവനക്കാരിയുടെ കുടുംബം ആരോപിക്കുന്നത്.

അക്രമവുമായി ബന്ധപ്പെട്ട് സംശയമുള്ള നിരവധിപ്പേരെ ചോദ്യം പോലീസ് ചെയ്‌തിരുന്നു. ഇതര സംസ്‌ഥാന തൊഴിലാളികളെ അടക്കം നിരീക്ഷിക്കുകയും ചോദ്യം ചെയ്യുകയും ചെയ്‌തിരുന്നു. അതേസമയം, യുവതി ജോലി ചെയ്‌തിരുന്ന സ്‌ഥലത്ത്‌ യാതൊരു സുരക്ഷയും ഉണ്ടായിരുന്നില്ലെന്നാണ് ജീവനക്കാരിയുടെ മാതാപിതാക്കളുടെ ആരോപണം.

Most Read: ലൈഫ് മിഷൻ തട്ടിപ്പ്; എം ശിവശങ്കറിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE