ദുബായ്: ഭക്ഷണ സാധനങ്ങൾക്കൊപ്പം ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ മയക്കുമരുന്ന് കടത്താൻ ശ്രമിച്ച യുവതിയ്ക്ക് ശിക്ഷ വിധിച്ചു. കേസ് പരിഗണിച്ച ദുബായ് ക്രിമിനൽ കോടതി ഇവർക്ക് പത്ത് വർഷം തടവും 50000 ദിർഹം പിഴയും വിധിച്ചു. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തണമെന്നും കോടതി ഉത്തരവിട്ടു.
ആഫ്രിക്കൻ സ്വദേശിയായ യുവതി ആറ് കിലോഗ്രാം മയക്കുമരുന്നാണ് ദുബായ് വിമാനത്താവളത്തിലൂടെ കൊണ്ടുവന്നത്. മയക്കുമരുന്നായി ഉപയോഗിക്കുന്ന ബാത്ത് ചെടിയുടെ ഇലകളാണ് ലഗേജിൽ ഉണ്ടായിരുന്നത്. വലിയ പെട്ടി കണ്ട് സംശയം തോന്നിയ കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
Also Read: അധോലോക ബന്ധം പരാമർശം; നവാബ് മാലിക്കിനെതിരെ ദേവേന്ദ്ര ഫഡ്നാവിസ്




































