വിജയ് സേതുപതി-തൃഷ താരജോഡികളായി അഭിനയിച്ച 2018ലെ ബ്ളോക്ബസ്‌റ്റർ ചിത്രം ‘96‘ലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് ഗൗരി കിഷന്‍. ചിത്രത്തില്‍ തൃഷയുടെ ചെറുപ്പകാലമാണ് ഗൗരി അവതരിപ്പിച്ചത്.
താനും ഗോവിന്ദ് വസന്തയും ‘96‘ മൂവിക്ക് ശേഷം ഒരു റൊമാന്റിക് മ്യൂസിക്കൽ ചിത്രത്തിന് വേണ്ടി ഒരുമിക്കുകയാണെന്നും ഈ സിനിമയിലേക്ക് നവാഗതരെ തേടുന്നുണ്ടെന്നും അറിയിച്ചുകൊണ്ട് പങ്കുവെച്ച പുതിയ വീഡിയോയിലൂടെയാണ് തന്റെ ഓഡിഷൻ അനുഭവം ഗൗരി പങ്കുവെക്കുന്നത്.
‘96‘ന് ശേഷം, മലയാളത്തിൽ മാർഗ്ഗംകളി, അനുഗ്രഹീതൻ ആന്റണി, തെലുങ്കിൽ ജാനു, തമിഴിൽ മാസ്‌റ്റർ, കർണൻ തുടങ്ങിയ ചിത്രങ്ങളിലൂടെ സൗത്ത് ഇന്ത്യമുഴുവൻ ആരാധകരെ സൃഷ്‌ടിച്ച മറുനാടൻ മലയാളി താരമാണ് ഗൗരി ജി കിഷൻ. പത്തുലക്ഷത്തിലധികം ഇൻസ്‌റ്റാ ഫോളോവേഴ്‌സുള്ള ഗൗരിയുടെ വാക്കുകൾ അഭിനയരംഗത്തേക്ക് കടന്നുവരാൻ ആഗ്രഹിക്കുന്ന അനേകർക്കാണ് കരുത്തും ഊർജ്‌ജവും പകരുന്നത്.
എസ് ഒറിജിനൽസ്, ഇമോഷൻ കൺസെപ്റ്റ്സ് എന്നീ ബാനറുകളിൽ സ്രുജൻ, ആരിഫ് ഷാഹുൽ, സുധിൻ സുഗതൻ എന്നിവർ ചേർന്ന് നിർമിക്കുന്ന, നവാഗതനായ വിഷ്‌ണുദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലേക്കാണ് ഗൗരി കിഷൻ ക്ഷണിക്കുന്നത്.
നിങ്ങളുടെ ഉള്ളിൽ ഒരു ആക്‌ടറുണ്ടെന്ന് നിങ്ങൾക്ക് വിശ്വാസമുണ്ടെങ്കിൽ വിഡിയോക്ക് ശേഷമുള്ള ലിങ്കിൽ നിങ്ങളുടെ ഏറ്റവും മികച്ച അഭിനയ മുഹൂർത്തം അയക്കാൻ പറഞ്ഞുകൊണ്ടാണ് ഗൗരി കിഷൻ ഈ വീഡിയോ അവസാനിപ്പിക്കുന്നത്. വീഡിയോ ഇവിടെ കാണാം.
മലയാളം, തമിഴ്, തെലുങ്ക് എന്നീ 3 ഭാഷകളിൽ നിർമിക്കുന്ന ഒരു റൊമാന്റിക് മ്യുസിക്കലാണ് ഈ പ്രൊജക്‌ട്. ഓഡിഷനുവേണ്ടി അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ജൂലായ് 12ആണെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിട്ടുണ്ട്.
Most Read: കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ







































