കോവിഡ് ഭേദമായവർ ഒരു ഡോസ് വാക്‌സിൻ സ്വീകരിച്ചാൽ മതി; ഐസിഎംആർ

By Staff Reporter, Malabar News
covid Vaccine-icmr
Representational Image
Ajwa Travels

ന്യൂഡെൽഹി: കോവിഡ് ഭേദമായവർക്ക് ഒരു ഡോസ് വാക്‌സിൻ മതിയെന്ന് ഐസിഎംആർ. ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കുന്നതിന് വേണ്ടി രണ്ട് ഡോസ് വാക്‌സിനെടുത്ത ആളുകളേക്കാൾ ശേഷി കോവിഡ് ഭേദമായ ശേഷം വാക്‌സിന്റെ ഒരു ഡോസ് മാത്രം സ്വീകരിച്ചവർക്ക് ഉണ്ടെന്നാണ് ഐസിഎംആറിന്റെ പുതിയ പഠനത്തിൽ പറയുന്നത്.

‘ന്യൂട്രലൈസേഷൻ ഓഫ് ഡെൽറ്റാ വേരിയന്റ് വിത്ത് സേറ ഓഫ് കോവിഷീൽഡ് വാക്‌സിൻസ് ആന്റ് കോവിഡ് റിക്കവേർഡ് വാക്‌സിനേറ്റഡ് ഇൻഡിവിജ്വൽസ്’ എന്ന പഠനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ഐസിഎംആർ, പൂനെ നാഷണൽ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, ഡിപ്പാർട്ട്‌മെന്റ് ഓഫ് ന്യൂറോസർജറി, കമാൻഡ് ഹോസ്‌പിറ്റൽ, ആംഡ് ഫോഴ്‌സസ് മെഡിക്കൽ കോളജ് പൂനെ എന്നിവിടങ്ങളിലെ ശാസ്‌ത്രജ്‌ഞരാണ് പഠനം നടത്തിയത്.

Read Also: വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE