വിദ്വേഷ പ്രചരണം; ട്വിറ്ററിന് എതിരെ പരാതി

By Staff Reporter, Malabar News
twitter-indiaviloation
Representational Image
Ajwa Travels

ന്യൂഡെൽഹി: സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നു എന്നാരോപിച്ച് ട്വിറ്ററിന് എതിരെ പരാതി. അഭിഭാഷകൻ ആദിത്യ സിംഗ് ദേഷ്‌വാളാണ് ട്വിറ്റർ കമ്മ്യൂണിക്കേഷൻസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ട്വിറ്റർ ഇന്ത്യ എംഡി മനീഷ് മഹേശ്വരി, ട്വിറ്റർ ഇന്ത്യയുടെ പബ്ളിക് പോളിസി മാനേജർ ഷഗുഫ്‌ത കമ്രാൻ, ‘റിപ്പബ്ളിക് അതീസ്‌റ്റ്’ എന്ന എൻജിഒയുടെ സ്‌ഥാപകൻ അർമിൻ നവാബി, സിഇഒ സൂസന്ന മക്കിൻട്രി എന്നിവർക്ക് എതിരെ പരാതി നൽകിയത്.

‘റിപ്പബ്ളിക് അതീസ്‌റ്റ്’ തങ്ങളുടെ ട്വിറ്റർ പേജിലൂടെ പുറത്തുവിട്ട ഹിന്ദു ദൈവം മഹാകാളിയുടെ ചിത്രം മതവികാരം വൃണപ്പെടുത്തുന്നതും, സാമുദായിക വിദ്വേഷം പ്രചരിപ്പിക്കുന്നതും ആണെന്ന് ആദിത്യ സിംഗ് തന്റെ പരാതിയിൽ പറയുന്നു. 2011 മുതൽ സമാനമായ രീതിയിൽ ഹിന്ദു ദൈവങ്ങളെയും, മറ്റ് മതങ്ങളെയും മോശമായി കാണിക്കുന്ന നിലയിലാണ് റിപ്പബ്ളിക് അതീസ്‌റ്റ് എന്ന പേജ് പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം തന്റെ പരാതിയിൽ ചൂണ്ടികാണിക്കുന്നു.

Read Also: മനുഷ്യക്കടത്ത്; 10 വർഷം വരെ ശിക്ഷ ലഭിച്ചേക്കാം; നിയമം കടുപ്പിച്ച് കേന്ദ്രം

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE