
ഓട്ടോ ഡ്രൈവറുടെ സത്യസന്ധതയ്‌ക്ക് സ്വർണത്തേക്കാളേറെ തിളക്കം. റോഡരികിൽ നിന്ന് വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരികെ നൽകി മാതൃകയായിരിക്കുകയാണ് മേലാറ്റൂർ പാർക്കിലെ ഓട്ടോ ഡ്രൈവറും കിഴക്കുംപാടം സ്വദേശിയുമായ മറ്റത്തൂർ മുഹമ്മദ് നിസാർ.
വീണുകിട്ടിയ രണ്ടുപവനിലധികം വരുന്ന സ്വർണാഭരണമാണ് നിസാർ ഉടമയെ കണ്ടെത്തി തിരികെ നൽകിയത്. പുല്ലിക്കത്ത് സ്വദേശിനി പുത്തൻപീടിക സൈനബയുടേതായിരുന്നു ആഭരണം. നവംബർ നാലിന് പുല്ലിക്കത്ത് പച്ചക്കറിച്ചന്ത നടക്കുന്ന സ്‌ഥലത്ത് നിന്നാണ് നിസാറിന് സ്വർണാഭരണം വീണുകിട്ടിയത്.
ഉടൻ തന്നെ അത് ജ്വല്ലറിയിൽ കൊണ്ടുപോയി പരിശോധിച്ച് സ്വർണമാണെന്ന് ഉറപ്പുവരുത്തിയ ശേഷം മേലാറ്റൂർ പോലീസിൽ ഏൽപ്പിച്ചു. സ്വർണാഭരണം വീണുകിട്ടിയ വിവരം സാമൂഹിക മാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്‌തു. ഇത് കണ്ട സൈനബ, വെള്ളിയാഴ്‌ച മേലാറ്റൂർ പോലീസ് സ്‌റ്റേഷനിൽ എത്തി ആഭരണം തിരിച്ചറിഞ്ഞു.
അവർ പറഞ്ഞ തെളിവുകൾ ശരിയാണെന്ന് ബോധ്യപ്പെട്ടതോടെ നിസാറിന്റെ സാന്നിധ്യത്തിൽ ആഭരണം പോലീസ് സൈനബയ്‌ക്ക് കൈമാറി. 15 വർഷത്തോളമായി മേലാറ്റൂർ അങ്ങാടിയിൽ ഓട്ടോ ഡ്രൈവറാണ് നിസാർ.
Most Read| വെറും11.43 സെക്കൻഡ്, പൈനാപ്പിൾ തൊലികളഞ്ഞ് കഷ്‌ണങ്ങളാക്കി; റെക്കോർഡ് നേടി യുവതി




































