കൊച്ചി : തിരുവനന്തപുരം വിമാനത്താവളത്തില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് കോടതിപരിഗണിക്കും, സ്വപ്‌ന സുരേഷ് അടക്കമുള്ള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷയാണ് കോടതി ഇന്ന് പരിഗണിക്കുന്നത്. ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊച്ചി എന്‍ഐഎ കോടതിയാണ്.
എന്‍ഐഎ ഹാജരാക്കിയ കേസ് ഡയറി ഇന്നലെ കോടതി പരിശോധിച്ചിരുന്നു. സ്വര്‍ണക്കടത്ത് എന്നതിനപ്പുറം യുഎപിഎ ചുമത്താനുള്ള തെളിവുകള്‍ കോടതി എന്‍ഐഎ സംഘത്തോട് ആരാഞ്ഞു. ഇതിനൊപ്പം തന്നെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് രജിസ്‌റ്റര്‍ ചെയ്‌ത കേസിലും സ്വപ്‍ന സുരേഷിന്റെ ജാമ്യാപേക്ഷ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിഗണിക്കും. അന്വേഷണ പുരോഗതിയെ പറ്റി ഇഡി ഇന്ന് കോടതിയെ അറിയിക്കും.
ഒപ്പം തന്നെ കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ സന്ദീപ് നായരുടെ രഹസ്യ മൊഴി ഇന്ന് എന്‍ഐഎ സംഘം കോടതിയില്‍ ഹാജരാക്കും. ഒന്‍പത് മണിക്കൂര്‍ കൊണ്ടാണ് കേസിലെ നാലാം പ്രതിയായ സന്ദീപ് നായരുടെ മൊഴി രേഖപ്പെടുത്തിയത്. സന്ദീപിന്റെ ആവശ്യപ്രകാരം ആലുവ മജിസ്ട്രേറ്റാണ് രഹസ്യ മൊഴി രേഖപ്പെടുത്തിയത്.
സ്വർണക്കടത്ത് കേസിലെ മൂന്നും പത്തും പ്രതികളായ ഫൈസൽ ഫരീദ്, റബിൻസ് ഹമീദ് എന്നിവർ യുഎഇയിൽ അറസ്‌റ്റിലായതായി എൻഐഎ എറണാകുളം പ്രിസിപ്പൽ സെഷൻസ് കോടതിയെ അറിയിച്ചു. കേസിലെ പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കുന്ന സാഹചര്യത്തിൽ എൻഐഎ സമർപ്പിച്ച എതിർ സത്യവാങ്മൂലത്തിലാണ് ഇക്കാര്യം വ്യക്‌തമാക്കിയിരിക്കുന്നത്.
Read also : മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു