മെഡിക്കൽ കോളേജ് പരിസരത്ത് മോഷണം പെരുകുന്നു

By News Desk, Malabar News
Kozhikkode medical college
Ajwa Travels

കോഴിക്കോട്: ജില്ലയിൽ മെഡിക്കൽ കോളേജിലും പരിസരത്തും മോഷണം വർധിക്കുന്നു. പോലീസ് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നത് മുതലെടുത്താണ് മോഷണം തുടരുന്നതെന്ന് ആളുകൾ പറയുന്നു. കോവിഡ് പശ്‌ചാത്തലത്തിൽ മെഡിക്കൽ കോളേജിലേക്ക് വരുന്ന ആളുകളുടെ എണ്ണം കുറഞ്ഞതും മോഷ്‌ടാക്കൾക്ക് സഹായകമായി.

Kozhikkod News: കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ ഭക്ഷണ വിതരണ കൗണ്ടര്‍ ആരംഭിക്കാനുള്ള പദ്ധതി ഇല്ലാതാകുന്നു

മെഡിക്കൽ കോളേജിന് അകത്തും പുറത്തും ബൈക്കിലെത്തുന്ന കവർച്ചാ സംഘം മാല പൊട്ടിച്ച് രക്ഷപെടുന്ന സംഭവങ്ങളും ആവർത്തിക്കുന്നുണ്ട്. ക്വാർട്ടേഴ്‌സിന് അകത്ത് താമസിക്കുന്ന വനിതാ ജീവനക്കാരാണ് കൂടുതലായും കവർച്ചക്ക് ഇരയാകുന്നത്. കോളേജിന് അകത്ത് മാത്രം തുടർച്ചയായ മൂന്ന് സംഭവങ്ങളാണ് കഴിഞ്ഞ ആഴ്‌ച നടന്നത്.

കുറച്ച് ദിവസങ്ങൾക്ക് മുമ്പ് വഴിയാത്രക്കാരിയായ സ്‌ത്രീയെ ബൈക്കിലെത്തിയ ഒരു സംഘം അടിച്ച് വീഴ്‌ത്തി പണവും മൊബൈൽ ഫോണും കവർന്നിരുന്നു. വഴിയരികിൽ പാർക്ക് ചെയ്യുന്ന ബൈക്കുകളും മോഷണം പോവാറുണ്ട്. മെഡിക്കൽ കോളേജിൽ മോഷണം തുടർകഥ ആകുന്ന സാഹചര്യത്തിൽ കോളേജിന് അകത്തും പുറത്തും കനത്ത സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE