തിരുവനന്തപുരം: ബക്രീദ് പ്രമാണിച്ച് സംസ്‌ഥാനത്തെ പ്രഫഷണൽ കോളേജ് ഉൾപ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും നാളെയും (വെള്ളി) സർക്കാർ അവധി പ്രഖ്യാപിച്ചു. ഇതോടെ വെള്ളിയും ശനിയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് അവധിയായിരിക്കും. നേരത്തെ, സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും ശനിയാഴ്‌ചയാണ് അവധി പ്രഖ്യാപിച്ചിരുന്നത്.
വിദ്യാഭ്യാസ സ്‌ഥാപനങ്ങളുടെ അവധി വെള്ളിയാഴ്‌ചയിൽ നിന്ന് ശനിയാഴ്‌ചയിലേക്ക് മാറ്റിയതിൽ മുസ്‌ലിം ലീഗും അധ്യാപക സംഘടനകളും പ്രതിഷേധം അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് നാളെയും അവധി പ്രഖ്യാപിച്ചത്. അതേസമയം, സംസ്‌ഥാനത്തെ സർക്കാർ ഓഫീസുകൾ, പൊതുമേഖലാ സ്‌ഥാപനങ്ങൾ എന്നിവയ്‌ക്ക് ശനിയാഴ്‌ച മാത്രമാണ് അവധി. നാളെ പ്രവൃത്തിദിനമായിരിക്കും.
നേരത്തെ, ജൂൺ ആറിനാണ് ബക്രീദ് പൊതു അവധി പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, മാസപ്പിറവി വൈകിയതിനെ തുടർന്ന് ബക്രീദ് ജൂൺ ഏഴിനാണെന്ന് മതപണ്ഡിതർ അറിയിച്ച സാഹചര്യത്തിലാണ് അവധിയെക്കുറിച്ച് ആശയക്കുഴപ്പം ഉണ്ടായത്. തുടർന്ന് സർക്കാർ അവധി ശനിയാഴ്‌ചത്തേക്ക് മാറ്റുകയായിരുന്നു.
Most Read| പഠനം ഉപേക്ഷിച്ച് സംരംഭകയായി, ഒടുവിൽ പുറത്താക്കപ്പെട്ടു; 30ആം വയസിൽ ശതകോടീശ്വരി