റിയാദ്: സൗദി അറേബ്യയിൽ സാമൂഹിക ഒത്തുചേരലുകൾക്ക് ഏർപ്പെടുത്തിയ നിരോധനം തുടരും. കല്യാണ മണ്ഡപം, ഓഡിറ്റോറിയം പോലുള്ള സ്ഥലങ്ങളിലെ ഒത്തുചേരലുകൾ അനുവദിക്കില്ലെന്ന് അധികൃതർ അറിയിച്ചു.
കോവിഡ് ഭീഷണി പൂർണമായും അകലാത്തതും രാജ്യത്തെ മുഴുവനാളുകൾക്കും വാക്സിനേഷൻ പൂർത്തിയാകാത്തതും കൊണ്ടാണ് ഒത്തുചേരലുകൾക്ക് വിലക്ക് തുടരുന്നത്. ഇത്തരം ഒത്തുചേരലുകൾ കോവിഡ് വ്യാപനത്തിന്റെ പ്രധാന കാരണമാകുന്നുവെന്ന കണ്ടെത്തലും നിലനിൽക്കുന്നുണ്ട്.
വൃദ്ധരും കുട്ടികളും ഇത്തരം പരിപാടികളിൽ പങ്കെടുക്കുമെന്നതിനാൽ ഇവരിലേക്ക് എളുപ്പത്തിൽ രോഗം പടരാൻ ഇതു കാരണമാകും. രാജ്യത്ത് സാമൂഹിക വ്യാപനത്തിലൂടെയാണ് കൂടുതൽ പേർക്കും രോഗം ബാധിച്ചത്. കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കാതെ നടത്തുന്ന പരിപാടികൾ സംഘടിപ്പിക്കുന്നവർക്കെതിരെ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.
Also Read: കേരളത്തിന് അധിക വാക്സിൻ നൽകി; കേന്ദ്ര സർക്കാർ






































